Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2021 5:30 AM IST Updated On
date_range 5 July 2021 5:30 AM ISTകുളമാവിൽ ഓട്ടത്തിനിടെ കാർ കത്തിനശിച്ചു
text_fieldsbookmark_border
ചെറുതോണി: കുളമാവ് അണക്കെട്ടിനു മുകളിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ആളപായമില്ല. ഞായറാഴ്ച രാവിലെയാണ് സംഭവം. എറണാകുളം കുണ്ടന്നൂരിൽനിന്ന് കട്ടപ്പനക്ക് സഞ്ചരിച്ച കുടുംബം തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. കാറിൻെറ മുൻഭാഗത്തുനിന്ന് പുക ഉയരുന്നതുകണ്ട് പുറത്തിറങ്ങി നോക്കുന്നതിനിടയിൽ കാറിൽ തീ ആളിപ്പടർന്നു. വാഹനം ഓടിച്ചിരുന്നത് ആൻറണി അമ്പലത്തിങ്കലാണ്. ഇദ്ദേഹത്തിൻെറ ഒപ്പം ഭാര്യയും മകളും ഉണ്ടായിരുന്നു. ഡാമിന് കാവൽനിന്ന പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. TDL KAR KATHI കുളമാവ് ഡാമിന് മുകളിൽെവച്ച് കാറിന് തീപിടിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story