Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംഘർഷത്തിനിടെ യുവാവിന്...

സംഘർഷത്തിനിടെ യുവാവിന് വെട്ടേറ്റു

text_fields
bookmark_border
തൊടുപുഴ: പന്നിമറ്റത്ത് സംഘർഷത്തിനിടെ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് വെട്ടേറ്റു. കൈക്ക്​ സാരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഞായറാഴ്​ച പുലർച്ച രണ്ടുമണിയോടെയായിരുന്നു സംഭവം. സംഘർഷത്തിൽ പരിക്കേറ്റ യുവാവ് സമീപത്തെ വീട്ടിൽ ഓടിക്കയറുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്​ച ആശുപത്രിയിലെത്തി യുവാവി​ൻെറ മൊഴിയെടുത്തശേഷം കേസെടുക്കുമെന്ന് തൊടുപുഴ എസ്.ഐ ബൈജു പി.ബാബു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story