Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകര്‍ഷക​െൻറ ആത്മഹത്യ:...

കര്‍ഷക​െൻറ ആത്മഹത്യ: കൊലക്കുറ്റത്തിന്​ കേസെടുക്കണം -ഡി.സി.സി

text_fields
bookmark_border
കര്‍ഷക​ൻെറ ആത്മഹത്യ: കൊലക്കുറ്റത്തിന്​ കേസെടുക്കണം -ഡി.സി.സി നെടുങ്കണ്ടം: ഏലം കര്‍ഷകനായിരുന്ന പത്തിനിപ്പാറ സ്വദേശി മാവോലില്‍ സന്തോഷിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വാഹനവായ്പ സ്ഥാപനത്തിനെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്ന്്് ഡി.സി.സി പ്രസിഡൻറ്​ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു. കോവിഡ്കാലത്ത് കര്‍ഷകനെ മാനസികമായി പീഡിപ്പിച്ച് പണമടക്കാന്‍ നിരന്തരം ഇവര്‍ പ്രേരിപ്പിച്ചതിനാലാണ് സന്തോഷ് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായത്. ഒട്ടുമിക്ക വാഹന ഹയര്‍പര്‍ച്ചേസ് സ്ഥാപനങ്ങളും പണപ്പിരിവ്​ നടത്താൻ​ ക്രിമിനല്‍ ഗുണ്ടകളെയാണ് നിയോഗിച്ചത്. ജീവനൊടുക്കിയ ശേഷവും പണപ്പിരിവ്​ നടത്താനെത്തിയ ധനകാര്യ സ്ഥാപനത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ചപ്പോഴാണ് തിരികെപ്പോവാന്‍ തയാറായത്. ഇക്കാര്യത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി ധനകാര്യ സ്ഥാപനത്തിനെതിരെ കേസെടുക്കണമെന്നും അല്ലാത്തപക്ഷം കട്ടപ്പന ഡിവൈ.എസ്.പി ഓഫിസിലേക്ക് ജനങ്ങളെ സംഘടിപ്പിച്ച് മാര്‍ച്ച് നടത്തുമെന്നും ഡി.സി.സി പ്രസിഡൻറ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story