Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2021 5:30 AM IST Updated On
date_range 3 July 2021 5:30 AM ISTഇരുത്തി ഭക്ഷണം നൽകാൻ അനുമതിക്കായി നിവേദനം
text_fieldsbookmark_border
തൊടുപുഴ: റസ്റ്റാറൻറുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുത്തി ഭക്ഷണം നൽകാൻ അനുമതി അടക്കം ഭക്ഷണ വിതരണ മേഖലയിലെ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ മുഴുവൻ എം.എൽ.എമാർക്കും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ഭാരവാഹികൾ നിവേദനം നൽകി. വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കി ഉപയോഗിച്ച വൈദ്യുതിക്ക് മാത്രം ബില്ല് നൽകുക, ലോക് ഡൗൺ കാലത്തെ വെള്ളക്കരം ഒഴിവാക്കുക, ലോക്ഡൗൺ കാലത്തെ കെട്ടിട നികുതി ഒഴിവാക്കുക, ടൂറിസം മേഖലക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വൻകിടക്കാർക്കെന്നപോലെ ചെറുകിട ഇടത്തരം ഹോട്ടൽ, റസ്റ്റാറൻറ് മേഖലക്കും ലഭ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story