Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2021 5:30 AM IST Updated On
date_range 3 July 2021 5:30 AM ISTഅനധികൃത മണ്ണ്്് ഖനനം; മൂന്ന് വാഹനങ്ങള്‍ പിടികൂടി
text_fieldsbookmark_border
നെടുങ്കണ്ടം: അതിര്‍ത്തി മേഖലയില്‍ അനധികൃത മണ്ണ്്് ഖനനം തകൃതിയായതോടെ നിയമനടപടികളുമായി റവന്യൂ അധികൃതരും രംഗത്ത്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ കമ്പംമെട്ട്, ചേറ്റുകുഴി മേഖലകളില്‍ നിന്നായി മൂന്ന് വാഹനങ്ങള്‍ പിടികൂടി. ബുധനാഴ്ച രാത്രിയില്‍ വയല്‍ നികത്തുന്നതിനായി മണ്ണ് നീക്കുന്നതിനിടെ കമ്പംമെട്ടില്‍നിന്ന് എക്സ്കവേറ്റര്‍ പിടിച്ചെടുത്തു. റവന്യൂ അധികൃതരെ കണ്ട് ടിപ്പറുമായി മുങ്ങി. തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ അന്വേഷണത്തില്‍ ചേറ്റുകുഴി ശൂലപ്പാറയില്നിന്ന്്്്്്് എക്സ്കവേറ്ററും മറ്റൊരു ടിപ്പറുമാണ് പിടികൂടിയത്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിൻെറ അനുമതി ഇല്ലാതെ ആമയാര്‍, ചേറ്റുകുഴി, കമ്പംമെട്ട്, മുങ്കിപ്പള്ളം എന്നിവിടങ്ങളില്‍ അനധികൃതമായി മണ്ണ് ഖനനം ചെയ്യുന്നതായി കലക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് കരുണാപുരം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മേഖലയിലെ വയല്‍ നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് മണ്ണ് ഖനനം ചെയ്യുന്നതെന്ന്്് റവന്യൂ സംഘം കണ്ടെത്തി. വാഹനങ്ങള്‍ നെടുങ്കണ്ടം സിവില്‍ സ്റ്റേഷന് പരിസരത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story