Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടമലക്കുടി യാത്ര...

ഇടമലക്കുടി യാത്ര വിവാദം: റേഞ്ച് ഓഫിസർ പ്രാഥമിക റിപ്പോർട്ട് നൽകി

text_fields
bookmark_border
മൂന്നാർ: ഇടുക്കി എം.പിയുടെയും വ്ലോഗറുടെയും വിവാദ ഇടമലക്കുടി സന്ദർശനത്തിൽ വനംവകുപ്പ് ​പ്രാഥമിക റിപ്പോർട്ട്​ നൽകി. മൂന്നാർ റേഞ്ച് ഓഫിസർ ഹരീന്ദ്രകുമാറാണ് ഡി.എഫ്.ഒക്ക്​ പ്രാഥമിക റിപ്പോർട്ട് നൽകിയത്. ഇടമലക്കുടി പഞ്ചായത്ത് നിരോധിത വനമേഖലയോ ദേശീയോദ്യാനത്തി​ൻെറ ഭാഗമോ അല്ലാത്തതിനാൽ ഇതുവഴിയുള്ള സഞ്ചാരം ഗുരുതര കുറ്റമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്ലോഗർ ഇടമലക്കുടിയിൽ എത്തിയതിന് അദ്ദേഹത്തി​ൻെറ തന്നെ ദൃശ്യങ്ങൾ തെളിവാണ്. പക്ഷേ, അദ്ദേഹത്തെ കൊണ്ടുപോയത് എം.പിയാണെന്ന് ഡീൻ കുര്യാക്കോസ് സമ്മതിച്ചതുമാണ്. എം.പിയുടെ യാത്രക്ക്​ അനുമതി ഉണ്ടായിരുന്നു. ഇവരുടെ യാത്ര സൊസൈറ്റികുടി വരെയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർനടപടി സ്വീകരിക്കേണ്ടത് ഉയർന്ന ഉദ്യോഗസ്ഥരാണെന്നും റിപ്പോർട്ടിലുണ്ട്. വനംവകുപ്പി​ൻെറ അനുമതി നേടിയും കോവിഡ് പരിശോധന നടത്തിയുമാണ് തങ്ങൾ ഇടമലക്കുടിയിൽ എത്തിയതെന്നും ചിലർ തെറ്റിദ്ധാരണ പരത്തിയതാണ്​ വിവാദത്തിന്​ കാരണമെന്നും എം.പി പ്രതികരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story