Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2021 5:29 AM IST Updated On
date_range 1 July 2021 5:29 AM ISTഇന്ധന വിലവര്‍ധനയിൽ പി.ഡി.പി പ്രതിഷേധം
text_fieldsbookmark_border
തൊടുപുഴ: അനിയന്ത്രിതമായി എണ്ണവില വര്‍ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പി.ഡി.പി നിയോജക മണ്ഡലം കമ്മിറ്റി തൊടുപുഴ മിനിസിവിൽ സ്റ്റേഷൻ പടിക്കൽ പ്രക്ഷോഭം സംഘടിപ്പിച്ചു. 'ഇന്ധനവില സെഞ്ച്വറി കടത്തിയ മോദിയന്‍ അച്ഛാദിന്‍ വികസനം തുലയട്ടെ' എന്ന മുദ്രാവാക്യം ഉയർത്തി. പാർട്ടി ജില്ല പ്രസിഡൻറ് കെ.എ. കബീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജലീൽ ഉടുമ്പന്നൂർ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് കൾചറൽ ഫോറം യു.എ.ഇ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി കാഞ്ഞാർ കരീം, മണ്ഡലം സെക്രട്ടറി ബഷീർ മൗലവി, അഫ്സൽ ആലക്കോട്, കെ.എം. യൂസഫ്, ഷബിൻ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു. -------- FOTO TDL104 PDP ഇന്ധന വിലവര്‍ധനയിൽ പി.ഡി.പി തൊടുപുഴ മിനിസിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ പ്രതിഷേധം ----------------------- പാലിയേറ്റിവ് വിഭാഗം വാക്സിനേഷൻ പൂർത്തീകരിച്ച് മുട്ടം വാക്സിനേഷൻ പൂർത്തീകരിച്ച ജില്ലയിലെ ആദ്യപഞ്ചായത്താണ് മുട്ടം മുട്ടം: പഞ്ചായത്തിലെ എല്ലാ ഭിന്നശേഷി, പാലിയേറ്റിവ് വിഭാഗം ആളുകളുടെയും കോവിഡ് വാക്സിനേഷൻ ഒന്നാം ഡോസ് പൂർത്തിയായി. ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്തായി. കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ചെന്നും പുറത്തിറങ്ങാന്‍ കഴിയുന്ന രോഗികള്‍ക്ക് അടുത്തടുത്ത സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചുമാണ് വാക്‌സിന്‍ യജ്ഞം പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്തിൻെറയും ആരോഗ്യസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും സഹകരണത്തില്‍ സംഘങ്ങളായി തിരിഞ്ഞാണ് വാക്സിനേഷൻ പൂർത്തീകരിച്ചത്. ഓരോ സംഘത്തിലും ഡോക്ടർ, നഴ്സ്, ആശാ വർക്കർ, സന്നദ്ധ പ്രവർത്തകൾ എന്നിവരുണ്ടായിരുന്നു. വാക്സിൻ സ്വീകരിച്ചാൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടാൻ സാധ്യതയുള്ളവർ മാത്രമാണ് യജ്ഞത്തിൽനിന്ന് വിട്ടുനിന്നത്. ഇതോടൊപ്പം മുട്ടം പഞ്ചായത്തിലെ 45ന് മുകളിൽ പ്രായക്കാരായ 95 ശതമാനം ആളുകൾക്കും വാക്സിൻ നൽകി. ആരോഗ്യപ്രശ്നമുള്ളവരും കോവിഡ് ബാധിച്ചവരുമാണ് ഇനി വാക്സിൻ എടുക്കാൻ ശേഷിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story