Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2021 5:29 AM IST Updated On
date_range 1 July 2021 5:29 AM ISTകാത്തിരിപ്പിന് അറുതി; മുട്ടത്തെ ഇരട്ടവീടുകൾ ഒറ്റവീടുകളാക്കും
text_fieldsbookmark_border
മുട്ടം: തോട്ടുങ്കര ലക്ഷംവീട് കോളനിയിലെ ഇരട്ടവീടുകൾ ഒറ്റവീടാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനം. പുതിയ സർക്കാർ ഉത്തരവ് അനുസരിച്ച് ഇരട്ട വീടുകൾ ഒറ്റവീടാക്കൽ പദ്ധതിയിൽപെടുത്തിയാണ് നടപടിക്കൊരുങ്ങുന്നത്. ഇതിന് ഒന്നര കോടിയോളം രൂപ വേണ്ടിവരും. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെയും എം.എൽ.എ, എം.പി എന്നിവരുടെയും സഹകരണത്തോടെ പദ്ധതി പൂർണ തോതിൽ എത്തിക്കാൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൻ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തേതോടെ ചോർന്നൊലിക്കുന്ന വീട്ടിൽനിന്ന് ഉറപ്പുള്ള വീടുകളിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലക്ഷംവീട് നിവാസികൾ. നാല് പതിറ്റാണ്ടിലധികമായി ഇവർ താമസിക്കുന്നത് ഒരുഭിത്തിക്ക് ഇരു വശത്തുമായാണ്. 14 ഇരട്ടവീട്ടിലായി 28 കുടുംബമാണ് ഇവിടെ താമസിക്കുന്നത്. കാലഹരണപ്പെട്ട വീടുകളിൽ ഏറെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. ഓടുമേഞ്ഞ ഇത്തരം വീടുകൾ പലതും ചോർന്നൊലിച്ച് ജീർണാവസ്ഥയിലാണ്. ഇരട്ടവീടായതിനാൽ അറ്റകുറ്റപ്പണിയും ബുദ്ധിമുട്ടിലാണ്. --- TDL 103 muttom മുട്ടത്തെ ഇരട്ട വീടുകളിലൊന്ന് ----------- കെട്ടിടത്തിൻെറ തകർന്ന ഭാഗത്ത് ഷട്ടർ സ്ഥാപിക്കും തൊടുപുഴ: തൊടുപുഴയില്‍ നഗരസഭ കെട്ടിടത്തിൻെറ മുഖവാരവും ബോര്‍ഡും അടര്‍ന്നുവീണ് കാര്‍ തകര്‍ന്ന സംഭവത്തില്‍ അവശേഷിക്കുന്ന ഭാഗങ്ങള്‍ പൊളിച്ചുനീക്കാനും കാര്‍ ഉടമക്ക് നഷ്ടപരിഹാരവും നൽകാൻ വ്യാപാരസ്ഥാപനത്തിന് നഗരസഭ നിര്‍ദേശം നല്‍കി. കൂടാതെ, തകര്‍ന്ന സ്ഥലത്ത് നഗരസഭയുടെ നേതൃത്വത്തില്‍ ഷട്ടര്‍ സ്ഥാപിക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ടാക്സി സ്റ്റാൻഡിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിെല അശ്വതി കോംപ്ലക്സിന് മുന്നിലെ മുഖവാരവും ജ്വല്ലറിയുടെ ബോര്‍ഡുമാണ് തിങ്കളാഴ്ച രാത്രി എട്ടോടെ വലിയ ശബ്ദത്തോടെ അടര്‍ന്നു വീണത്. കെട്ടിടത്തിനുമുന്നില്‍ പാര്‍ക്കുചെയ്തിരുന്ന വെങ്ങല്ലൂര്‍ അഞ്ചുകണ്ടത്തില്‍ ടോം തോമസിൻെറ കാറാണ് തകര്‍ന്നത്. ഈ സമയം ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story