Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകളിസ്ഥല നിർമാണ...

കളിസ്ഥല നിർമാണ നവീകരണം: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തൊടുപുഴ: സംസ്ഥാനത്ത് നവീകരിക്കാൻ സാധിക്കുന്ന കളിക്കളങ്ങളുടെയും പുതിയ കളിക്കളങ്ങൾ ഒരുക്കാൻ കഴിയുന്ന സ്ഥലങ്ങളുടെയും വിവരശേഖരണം സംസ്ഥാന സർക്കാർ തുടങ്ങി. ജില്ലയിൽ അടിസ്ഥാന കളിസ്ഥല വികസനം നടപ്പാക്കാൻ ആഗ്രഹിക്കുന്ന സർക്കാർ/ അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സ്വകാര്യ-സ്ഥാപനങ്ങൾ എന്നിവ നവീകരിക്കാൻ സാധിക്കുന്നതോ പുതിയ കളിക്കളങ്ങൾ ഒരുക്കാൻ കഴിയുന്നതോ ആയ സ്ഥലങ്ങൾ സംബന്ധിച്ച​ വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ സർക്കാറിലേക്ക് സമർപ്പിക്കാം. ഈ മാസം അഞ്ചിന് മുമ്പ്​ പൈനാവിൽ പ്രവർത്തിക്കുന്ന ജില്ല സ്​പോർട്സ്​ കൗൺസിൽ ഓഫിസുമായി ബന്ധപ്പെടണം. വിലാസം: സെക്രട്ടറി, ഇടുക്കി ജില്ല സ്​പോർട്സ്​ കൗൺസിൽ പൈനാവ് പി.ഒ: 685603, ഫോൺ: 04862 232499. ----------- ഭൂമിയുടെ താരിഫ് വില പുനർനിർണയിക്കണം -കേരള കോൺഗ്രസ് (എം) വെള്ളിയാമറ്റം: വില്ലേജിലെ വിവിധ സബ്ഡിവിഷനിൽ ഉൾപ്പെട്ട ഭൂമിക്ക് അന്യായ നിരക്കിൽ ഏർപ്പെടുത്തിയ താരിഫ് വില പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആദിവാസി-കാർഷിക മേഖലകൾ ഉൾപ്പെട്ട മലയോര മേഖലയിൽപോലും മറ്റു വില്ലേജുകളെ അപേക്ഷിച്ച് ഭൂമിക്ക് അധിക താരിഫ് വിലയാണ്​ ചുമത്തിയത്. ഇതുമൂലം ക്രയവിക്രയങ്ങൾ നടത്തുമ്പോൾ അധിക മുദ്രപ്പത്രവിലയും ഫീസും രജിസ്ട്രേഷന് ചെലവഴിക്കപ്പെടുന്നു. വെള്ളിയാമറ്റം വില്ലേജിൽ മാത്രമാണ് ഇത്തരത്തിൽ അപാകത വന്നത്. അടിയന്തരമായി ഈ ന്യൂനത പരിഹരിക്കാൻ വേണ്ട നടപടി റവന്യൂ അധികൃതർ സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ്​ ജോസി വേളാഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ​ പ്രസിഡൻറ്​ ജിമ്മി മറ്റത്തിപ്പാറ, ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കുന്നുംപുറം, കുര്യാച്ചൻ പൊന്നാമറ്റം, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലാലി ജോസി, സജി മൈലാടി, ജോമി കുന്നപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story