Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2021 5:28 AM IST Updated On
date_range 1 July 2021 5:28 AM ISTഅഞ്ച് പഞ്ചായത്തിലെ പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ നാടുനീങ്ങുന്നു
text_fieldsbookmark_border
* ഇരട്ടയാറില്‍നിന്ന് 103 സാരിച്ചാക്കുകളിലായി കൈമാറിയത് ഒരുടണ്‍ പാഴ്വസ്തുക്കള്‍ തൊടുപുഴ: ജില്ലയിൽ ക്ലീന്‍ കേരള കമ്പനിയുമായി കരാര്‍ വെച്ച അഞ്ച് പഞ്ചായത്തിലെ അജൈവ പാഴ്വസ്തുക്കളും നാടുനീങ്ങി. ഇരട്ടയാര്‍, കാഞ്ചിയാര്‍, ഉപ്പുതറ, ഏലപ്പാറ, വാത്തിക്കുടി പഞ്ചായത്തുകളിലെ ഹരിതകര്‍മസേന വീടുകളില്‍നിന്നും കടകളില്‍നിന്നുമായി ശേഖരിച്ച നാലര ടണ്ണിലേറെ വരുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കളാണ് ക്ലീന്‍ കേരള കമ്പനി കൊണ്ടുപോയത്. ഇരട്ടയാര്‍ പഞ്ചായത്തില്‍നിന്ന് 103 സാരിച്ചാക്കുകളിലായി ഒരു ടണ്‍ പാഴ്വസ്തുക്കളാണ് മാറ്റിയത്. ഇവിടുത്തെ ഹരിതകര്‍മസേന വീടുകളില്‍ നിന്ന് ശേഖരിച്ച ഉപയോഗിക്കാത്ത സാരികള്‍ കൊണ്ടുണ്ടാക്കിയ ചാക്കുകളിലാണ് പഞ്ചായത്തിലെ മെറ്റീരിയല്‍ കലക്ഷന്‍ സൻെററിൽ പാഴ്വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഏലപ്പാറ ഒന്നര ടണ്‍, കാഞ്ചിയാര്‍ ഒരു ടണ്‍, വാത്തിക്കുടി 300 കിലോ, ഉപ്പുതറ ഒരു ടണ്‍ എന്നിങ്ങനെയാണ് പാഴ് വസ്തുക്കള്‍ കമ്പനി ഏറ്റെടുത്തത്. TDL106 malinyam ഇരട്ടയാറില്‍നിന്ന് അജൈവ പാഴ്വസ്തുക്കള്‍ സാരിച്ചാക്കുകളിലാക്കി ലോറിയില്‍ കയറ്റുന്ന ഹരിതകര്‍മസേന അംഗങ്ങള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story