Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2021 5:28 AM IST Updated On
date_range 1 July 2021 5:28 AM ISTഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ അവധിയിൽ; പാമ്പാടുംപാറ ആശുപത്രി പ്രവർത്തനം താളം തെറ്റുന്നു
text_fieldsbookmark_border
കലക്ടറുടെ യോഗത്തിലടക്കം പഞ്ചായത്ത് പ്രസിഡൻറ് നേരിട്ട് വിവരം ധരിപ്പിച്ചിട്ടും പരിഹാരമില്ല നെടുങ്കണ്ടം: പാമ്പാടുംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ രണ്ട് വർഷമായി അവധിയില്‍ പ്രവേശിച്ചതോടെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റുന്നതായി ആക്ഷേപം. ആകെയുള്ള മൂന്നുപേരില്‍ രണ്ട് പേരും അനധികൃതമായി അവധിയില്‍ പോയത് കോവിഡ് കാലത്ത് ഇരട്ടി ദുരിതമായി. പലതവണ ഇവരോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടും മറുപടിയില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഫോണ്‍ വിളിച്ചാല്‍ എടുക്കാറുമില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. താല്‍ക്കാലികമായി നിയമിച്ചവര്‍ക്ക് ഗവണ്‍മൻെറിൽനിന്നും ലഭിക്കുന്ന വിവിധ ഫണ്ടുകള്‍ ൈകകാര്യം ചെയ്യാന്‍ അവകാശമില്ലാത്തതാണ് വിനയായത്. രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ രണ്ട് വര്‍ഷത്തിലധികമായി ജോലിക്ക് ഹാജരാകാത്തത് സംബന്ധിച്ച് പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡൻറും നെടുങ്കണ്ടം ബ്ലോക് പഞ്ചായത്ത് പ്രസിഡൻറും പല തവണ ജില്ല മെഡിക്കല്‍ ഓഫിസറെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കലക്ടറുടെ യോഗത്തിലടക്കം പഞ്ചായത്ത് പ്രസിഡൻറ് നേരിട്ട് വിവരം ധരിപ്പിച്ചിട്ടും പരിഹാരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story