Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേവികുളം ഗ്യാപ്​ റോഡ്...

ദേവികുളം ഗ്യാപ്​ റോഡ് ഭാഗികമായി തുറക്കും

text_fields
bookmark_border
അടിമാലി: ജൂലൈ 15ന് ദേവികുളം ഗ്യാപ്​ റോഡ് ഭാഗികമായി ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ജില്ല കലക്​ടർ എച്ച്. ദിനേശൻ. ഗ്യാപ്​ റോഡിലെ അവസാനഘട്ട നിർമാണങ്ങൾ നേരിട്ടെത്തി വിലയിരുത്തിയശേഷമാണ് കലക്​ടർ ഇക്കാര്യമറിയിച്ചത്. മുൻ നിശ്ചയപ്രകാരം ജൂൺ 30ന് പാത തുറന്നുനൽകാൻ തീരുമാനിച്ചെങ്കിലും പണിതീരാൻ രണ്ടാഴ്​ചകൂടി വേണ്ടിവരുമെന്നതിനാലാണ് ജൂലൈ 15ന് തുറക്കാൻ തീരുമാനിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽപ്പെട്ട മൂന്നാർ-മുതൽ ബോഡിമെട്ടുവരെയുള്ള ഭാഗത്തെ വീതികൂട്ടൽ പണി ഏകദേശം പൂർത്തിയായതായും ഗതാഗതം പുനരാംഭിച്ചശേഷം ബാക്കി പണി പൂർത്തിയാക്കുമെന്നും കലക്​ടർ പറഞ്ഞു. ദേവികുളം സബ് കലക്​ടർ എസ്. പ്രേംകൃഷ്​ണൻ, മറ്റ് ഉദ്യോഗസ്ഥർ, ദേശീയപാതാ അധികൃതർ എന്നിവരും കലക്​ടർക്കൊപ്പമുണ്ടായിരുന്നു. വീതികൂട്ടലിനിടയിൽ പലപ്പോഴായി ഗ്യാപ്​ റോഡിൽ മലയിടിച്ചിലുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഒരുവർഷമായി ഇതുവഴിയുള്ള ഗതാഗതം നിലച്ചുകിടക്കുകയാണ്. ഗ്യാപ്​ റോഡ്​ സന്ദർശനത്തിനുശേ​ഷം കലക്​ടറുടെ നേതൃത്വത്തിൽ എം.ജി. കോളനിക്ക് സ​മീപം സ്വകാര്യ വ്യക്തി കൈയേറിയ സർക്കാർ ഭൂമിയിൽ സന്ദർശനം നടത്തി. വനംവകുപ്പ് നഴ്​സറി നടത്താനായി അനുവദിച്ച രണ്ടര ഏക്കറോളം ഭൂമിയാണ് കൈയേറി പട്ടയം വ്യാജമായി നിർമിച്ച് സ്വന്തമാക്കിയത്. പട്ടയം വ്യാജമാണെന്നും ഇത് റദ്ദ്​ ചെയ്​ത്​ ഭൂമി പിടിച്ചെടുക്കണമെന്നുമാവശ്യപ്പെട്ട് മുൻ സബ് കലക്​ടർ റിപ്പോർട്ട് നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story