Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2021 5:28 AM IST Updated On
date_range 29 Jun 2021 5:28 AM ISTജില്ല ആശുപത്രി ഇനിയും ഉയരണം പേരിനൊപ്പം
text_fieldsbookmark_border
പരമ്പര- 5 ഈ അവഗണന ആരോഗ്യത്തിന് ഹാനികരം തൊടുപുഴ: പേരിൽ ജില്ല ആശുപത്രിയാണെങ്കിലും താലൂക്ക് ആശുപത്രിയുടെ നിലവാരത്തിൽനിന്ന് ഉയരാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് തൊടുപുഴ ജില്ല ആശുപത്രി. മെച്ചപ്പെട്ട ചികിത്സ സംവിധാനങ്ങളുണ്ടെങ്കിലും പഴയ സ്റ്റാഫ് പാറ്റേണാണ് ആശുപത്രിയുടെ വളർച്ചക്ക് തടസ്സം സൃഷ്ടിക്കുന്നത്. താലൂക്ക് ആശുപത്രിയായിരുന്നപ്പോഴുള്ള സ്റ്റാഫ് പാറ്റേണിൽ തന്നെയാണ് ജില്ല ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്. പ്രതിദിനം നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിക്ക് ആവശ്യത്തിന് ഡോക്ടർമാരും സ്റ്റാഫുകളും വേണമെന്നുള്ള വർഷങ്ങളായ ആവശ്യത്തിന് ഇതുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഇത് പലപ്പോഴും ജില്ല ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് പരിഹാരം കാണുകയാണ് ഇപ്പോൾ ചെയ്യുന്നത്. കോവിഡ് സാഹചര്യം കൂടിയായതോടെ ഉള്ള ജീവനക്കാർക്ക് അമിത ജോലിഭാരവുമുണ്ട്. പലതവണ ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് കത്ത് നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. -------- കിടക്കകൾ വർധിച്ചു; ജീവനക്കാരെ വർധിപ്പിച്ചില്ല താലൂക്ക് ആശുപത്രിയായിരുന്നപ്പോൾ 140 ആയിരുന്നു ആശുപത്രിയിലെ കിടക്കകളുടെ എണ്ണം. ഇപ്പോൾ 255 ആയി. കിടക്കകളുടെ എണ്ണം വർധിച്ചതല്ലാതെ ഇതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ കഴിയുന്നില്ല. എൻ.എച്ച്.എം സ്റ്റാഫുകളെ കൊണ്ട് ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ഡോക്ടർമാരുടെ അഭാവത്തെ തുടർന്ന് മറ്റ് വിഭാഗങ്ങളിൽനിന്ന് ഡോക്ടർമാരെ എത്തിക്കുന്നത് മറ്റിടങ്ങളിെല ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റിക്കുന്നുണ്ട്. നഴ്സുമാരുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. കോവിഡ് മൂന്നാംതരംഗം മുന്നിൽകണ്ട് പഴയ ആശുപത്രി കെട്ടിടം കോവിഡ് വാർഡാക്കാനുള്ള നീക്കത്തിലാണ്. ഇത് തുടങ്ങിയാൽ ഇനിയും കൂടുതൽ ജീവനക്കാരെ വേണ്ടിവരും. വാർഡിൻെറ ജോലി പുരോഗമിക്കുേമ്പാഴും ഇവിടെ ജീവനക്കാരെ കൂടുതലായി ഉൾപ്പെടുത്തിയില്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ടിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ആശുപത്രി അധികൃതർ തന്നെ ചൂണ്ടിക്കാട്ടുന്നു. അത്യാഹിത വിഭാഗവും പ്രതിസന്ധി നേരിടുന്നുണ്ട്. കാഷ്യാലിറ്റി മെഡിക്കൽ ഓഫിസർമാർ എട്ടുപേരാണ് വേണ്ടത്. ഇവിടെ നാല് പേരാണുള്ളത്. ഇതുമൂലം പലർക്കും അധിക ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യവും നിലനിൽക്കുന്നു. ------- പരിമിതം വൻെറിലേറ്റർ സൗകര്യം വൻെറിലേറ്ററുടെ പരിമിതിയും ആശുപത്രി നേരിടുന്ന വെല്ലുവിളിയാണ്. കോവിഡ് സാഹചര്യത്തിൽ വൻെറിലേറ്ററുകളുടെ കുറവ് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. ആറുപേർക്കുള്ള വൻെറിലേറ്റർ സൗകര്യമാണ് ഉള്ളത്. ജില്ല ആശുപത്രി എന്ന നിലയിൽ കൂടുതൽ വൻെറിലേറ്റർ സൗകര്യം വേണമെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. പലപ്പോഴും സ്വകാര്യ ആശുപത്രികളിലേക്ക് ആളുകളെ വൻെറിലേറ്റർ സൗകര്യത്തിനായി മാറ്റേണ്ട സാഹചര്യമാണ്. അേതസമയം, ഒമ്പത് വൻെറിലേറ്ററുകൾ കൂടി സ്ഥാപിക്കുന്ന ജോലികളും 84 ബെഡുകളിലേക്ക് ഓക്സിജൻ പൈപ്പിലൂടെ എത്തിച്ചുനൽകുന്ന ജോലി നടന്നുവരുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി പറഞ്ഞു. തുടരും TDL101 THODUPUZHA ZILLA HOSPITAL െതാടുപുഴ ജില്ല ആശുപത്രി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story