Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2021 5:29 AM IST Updated On
date_range 28 Jun 2021 5:29 AM ISTവൈദ്യുതിമുടക്കം: ഓൺലൈൻ പഠനം ഇരുട്ടിൽ
text_fieldsbookmark_border
വാഗമൺ: തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കം വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെ ബാധിക്കുന്നു. കാറ്റൊന്ന് വീശിയാൽ വാഗമണ്ണിൽ വൈദ്യുതി നിലക്കുന്ന സ്ഥിതിയാണ്. വട്ടപ്പതാൽ, നാരകക്കുഴി, പുള്ളിക്കാനം, കോലാഹലമേട്, വാഗമൺ, ഉണ്ണിച്ചെടിക്കാട്, കോട്ടമല, ചോറ്റുപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത്. ലൈൻ കമ്പികൾക്ക് മുകളിലെ മരച്ചില്ലകൾ വെട്ടിമാറ്റാത്തതാണ് വൈദ്യുതി മുടങ്ങാൻ കാരണം. പലപ്പോഴും മുടങ്ങുന്ന വൈദ്യുതി എത്തുന്നതും വളരെ വൈകിയാണ്. തോട്ടങ്ങളിലൂടെയും കാടുകളിൽകൂടിയുമാണ് ലൈനുകൾ കടന്നുപോകുന്നത്. മരച്ചില്ലകൾ വീണ് ലൈൻ പൊട്ടിവീണാലും കണ്ടുപിടിക്കാൻ വൈകുന്നു. കാലവർഷം ആരംഭിക്കുന്നതിനുമുമ്പ് ലൈനുകൾക്ക് മുകളിലെ മരച്ചില്ലകൾ മുറിച്ചുമാറ്റണമെന്നാണ് കെ.എസ്.ഇ.ബിയുടെ ഉത്തരവെങ്കിലും പലയിടത്തും നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story