Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2021 5:28 AM IST Updated On
date_range 28 Jun 2021 5:28 AM ISTകെ.ജി.ഒ.എ: ആർ. ബിനു പ്രസിഡൻറ്
text_fieldsbookmark_border
തൊടുപുഴ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോ. (കെ.ജി.ഒ.എ) ജില്ല പ്രസിഡൻറായി ആർ. ബിനുവിനെയും സെക്രട്ടറിയായി റോബിൻസൺ പി.ജോസിനെയും തെരഞ്ഞെടുത്തു. എ.പി. മനോജാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: ഡോ. കെ.കെ. ദീപ, ഡോ. വി.ആർ. രാജേഷ് (വൈസ് പ്രസി), രഞ്ജു മാണി, പി.കെ. സതീഷ് കുമാർ (ജോ. സെക്ര), ശശിലേഖ രാഘവൻ, സി.കെ. ജയശ്രീ, സി. സതീഷ് കുമാർ, വി.ആർ. ജോഗേഷ്കുമാർ, അബ്ദുസ്സമദ്, ക്രിസ്റ്റി മൈക്കിൾ, റൈനു തോമസ്, (സെക്രേട്ടറിയറ്റ് അംഗങ്ങൾ), സി.കെ. ജയശ്രീ (വനിത കമ്മിറ്റി കൺവീനർ), സി.ആർ. ഷൈനി (ജോ. കൺവീനർ). കലാ-സാംസ്കാരിക വേദിയായ സർഗയുടെ ചെയർമാനായി ജോയി ജോസഫിനെയും കൺവീനറായി പി.കെ. സതീഷ്കുമാറിനെയും തെരഞ്ഞെടുത്തു. ഓൺലൈനായി ചേർന്ന സമ്മേളനം എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ. ബിന്ദു, സെക്രേട്ടറിയറ്റ് അംഗം എ.എസ്. സുമ എന്നിവർ സംസാരിച്ചു. ചിത്രങ്ങൾ: TDL102 Binu KGOA ആർ. ബിനു (പ്രസിഡൻറ്) TDL103 Robinson KGOA റോബിൻസൺ പി.ജോസ് (സെക്രട്ടറി) ----------- സജിത്ലാൽ അനുസ്മരണം ഇടുക്കി: കെ.എസ്.യു ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി. സജിത് ലാലിൻെറ 26ാം രക്തസാക്ഷി അനുസ്മരണം നടത്തി. ജില്ല പ്രസിഡൻറ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി.എസ്. വിഷ്ണുദേവ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ബിലാൽ സമദ്, കെ.ജെ. സിനാജ്, റഹ്മാൻ ഷാജി, ജയ്സൺ തോമസ്, അൽത്താഫ് സുധീർ, ഫസൽ അബ്ബാസ്, ക്ലമൻറ് ജോസഫ്, സെബിൻ ജേക്കബ് ജോയി, ആൽവിൻ ചാക്കോ എന്നിവർ നേതൃത്വം നൽകി. ചിത്രം TDL101 KSU കെ.പി. സജിത്ലാൽ അനുസ്മരണം കെ.എസ്.യു ജില്ല പ്രസിഡൻറ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു ------- പി.എൻ. പണിക്കർ അനുസ്മരണം പൂച്ചപ്ര: വായന വാരാചരണത്തിൻെറ ഭാഗമായി പൂച്ചപ്ര ഗവ. ഹൈസ്കൂളിൽ പി.എൻ. പണിക്കർ അനുസ്മരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. വായന വസന്തം എന്നപേരിൽ സംഘടിപ്പിച്ച പരിപാടി സമഗ്രശിക്ഷ അറക്കുളം ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ മുരുകൻ വി.അയത്തിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.ജെ. സിസിലി അധ്യക്ഷതവഹിച്ചു. എഴുത്തുകാരി ജയന്തി അരുൺ മുഖ്യാതിഥിയായിരുന്നു. പൂർവവിദ്യാർഥിയും മുരിക്കാശ്ശേരി ഡെപ്യൂട്ടി തഹസിൽദാരുമായ കെ.കെ. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ ഹെഡ്മിസ്ട്രസ് പി.ടി. രതി, സിനി ട്രീസ ജോൺ, നിഷ നാരായണൻ, മിനിമോൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story