Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2021 5:31 AM IST Updated On
date_range 19 Jun 2021 5:31 AM ISTകാനത്തിെൻറ ന്യായം അന്യായം –ചെറുകിട കർഷക ഫെഡറേഷൻ
text_fieldsbookmark_border
കാനത്തിൻെറ ന്യായം അന്യായം –ചെറുകിട കർഷക ഫെഡറേഷൻ കട്ടപ്പന: സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ ലംഘിച്ചാൽ സർക്കാറിന് ഉത്തരവാദിത്തം ഇല്ലെന്നുള്ള കാനത്തിൻെറ ന്യായം അന്യായമാണെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് വൈ.സി. സ്റ്റീഫൻ. കർഷകരെ മറയാക്കി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടുക്കിയിൽ നടത്തിയ സംഘടിത വനംകൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണം. റോഡ് നിർമാണത്തിൻെറ പേരിലും അല്ലാതെയും ചിന്നക്കനാലിലും കൊന്നത്തടിയിലും അടിമാലിയിലും പീരുമേട്ടിലും ഉടുമ്പൻചോല ഉൾപ്പെടെ ജില്ലയിലെ വിവിധ റേഞ്ചുകളിൽനിന്നും കടത്തിക്കൊണ്ടുപോയ കോടികൾ വിലമതിക്കുന്ന സംരക്ഷിത മരങ്ങളുടെ കൊള്ളയിൽനിന്ന് എൽ.ഡി.എഫ് സർക്കാറിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. കർഷകർക്കനുകൂലമായ ഉത്തരവ് പുനഃസ്ഥാപിക്കുകയും കോടികളുടെ കൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഫെഡറേഷൻ പ്രസിഡൻറും ഡി.സി.സി സെക്രട്ടറിയുമായ സ്റ്റീഫൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story