Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2021 5:30 AM IST Updated On
date_range 19 Jun 2021 5:30 AM ISTസന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍
text_fieldsbookmark_border
നെടുങ്കണ്ടം: പ്രകൃതിദുരന്ത മേഖലകളിലും ലോക്ഡൗണിൻെറ ദുരിതകാലത്തും വിലപ്പെട്ട സേവനങ്ങളുമായി സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍. സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാതെയാണ് ഇവരുടെ പ്രവർത്തനം. നെടുങ്കണ്ടം അഗ്നിരക്ഷ സേനയുടെ കീഴില്‍ സേവനം അനുഷ്ഠിക്കുന്നത് 50 സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരാണ്. നെടുങ്കണ്ടം, ഉടുമ്പന്‍ചോല പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ ലോക്ഡൗണ്‍ കാലത്ത് ഇവരുടെ സേവനം വിലപ്പെട്ടതായിരുന്നു. ടൗണുകളിലെ ഗതാഗത നിയന്ത്രണത്തിനും സംസ്ഥാന അതിര്‍ത്തി മേഖലയിലെ നിരീക്ഷണത്തിനും ഇവര്‍ പൊലീസിനൊപ്പം പ്രവര്‍ത്തിച്ചു. പൊതു സ്ഥാപനങ്ങളുടെ ശുചീകരണം, രോഗികള്‍ക്കാവശ്യമായ മരുന്ന്, ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചുനല്‍കല്‍ തുടങ്ങിയവയിലെല്ലാം ഇവർ മുമ്പന്തിയിൽ ഉണ്ടായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ട സന്ദര്‍ഭങ്ങളില്‍, ഗതാഗതം പുനഃസ്ഥാപിക്കാന്‍ അഗ്നിരക്ഷ സേനക്കൊപ്പം ഇവര്‍ പ്രവര്‍ത്തിച്ചു. മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് ആളുകള്‍ക്ക് അവബോധം നല്‍കിയതും ഡിഫന്‍സ് പ്രവര്‍ത്തകരുടെ സഹായത്തോടെയാണ്. ലോക്ഡൗണിന് ഇളവ്് ലഭിച്ചെങ്കിലും മഴ തുടരുന്നതിനാല്‍ വിവിധ മേഖലകളില്‍ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകർ പ്രവർത്തന സജ്ജരാണ്. ------------- idl ndk നെടുങ്കണ്ടം അഗ്നിരക്ഷ സേനയുടെ കീഴില്‍ പ്രവർത്തിക്കുന്ന സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story