Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2021 5:29 AM IST Updated On
date_range 19 Jun 2021 5:29 AM ISTസംസ്ഥാനപാതയില്‍ കാഴ്ച മറച്ച് പൊന്തക്കാടുകൾ
text_fieldsbookmark_border
നെടുങ്കണ്ടം: കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ കാഴ്ച മറച്ച് വളര്‍ന്നുനില്‍ക്കുന്ന കാടുകള്‍ അപകടക്കെണിയാവുന്നു. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ മൂന്നാറിെനയും തേക്കടിെയയും ബന്ധിപ്പിക്കുന്നതാണ് കുമളി-മൂന്നാര്‍ റോഡ്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മേഖലയിലേക്ക് വീണ്ടും സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍, റോഡരികില്‍ കാഴ്ച മറച്ച് വളര്‍ന്നുനില്‍ക്കുന്ന കാടുകള്‍ അപരിചിതരായ ൈഡ്രവര്‍മാര്‍ക്ക്്് അപകടങ്ങള്‍ക്ക് ഇടയാക്കും. പുളിയന്മല മുതല്‍ ഉടുമ്പന്‍ചോല വരെയുള്ള ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാടുകള്‍ വളര്‍ന്നുനില്‍ക്കുന്നത്. നെടുങ്കണ്ടം പൊതുമരാമത്ത്് ഓഫിസിന് സമീപത്തുപോലും കാടുകള്‍ റോഡിലേക്ക് വളര്‍ന്നുനില്‍ക്കുകയാണ്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പ്്് കാട് വെട്ടി മാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക് ഇടയാക്കും. മഴക്കാലമായതോടെ യാത്രക്കാര്‍ക്ക് ഭീഷണിയായിരിക്കുകയാണ് പാതയോരത്തെ വൃക്ഷശിഖരങ്ങളും കാടുകളും. പലയിടത്തും കാല്‍നടക്കാര്‍ക്കും സഞ്ചരിക്കാനാവാത്ത സാഹചര്യമാണ്. നെടുങ്കണ്ടം ടൗണിലെ രണ്ടുവരിപ്പാതയുടെ വശങ്ങള്‍ കാട് തിങ്ങി ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനപാതയുടെ വശങ്ങളില്‍ പലയിടത്തും ഉണക്കമരങ്ങളും ചില്ലകളും ഭീഷണിയായി നിൽക്കുകയാണ്. കാടുകള്‍ വളര്‍ന്ന് വഴി മറയ്ക്കുന്നതിനാല്‍ വളവുകളില്‍ മാത്രമല്ല, നേര്‍ റോഡില്‍പോലും ദൂരക്കാഴ്ച അസാധ്യമായി. മഴക്കാലത്ത് മൂടല്‍മഞ്ഞ് കയറുന്ന ഈ വഴിയില്‍ അപകടസാധ്യത ഏറെയാണ്. മോട്ടോര്‍ വാഹന, പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായാണ് കാട് വെട്ടിമാറ്റാന്‍ നടപടി സ്വീകരിക്കേണ്ടത്. പലയിടത്തും അനധികൃത പരസ്യബോര്‍ഡുകളും വഴി മറയ്ക്കുന്നതായി ആക്ഷേപമുണ്ട്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമോ, സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോടെയോ കാട് വെട്ടി യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കണമെന്ന ആവശ്യവും ശക്തമായി. ---- idl ndk കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ ചേംബളത്തിനും കെ.എസ്.ഇ.ബി ജങ്ഷനും ഇടയിൽ വളര്‍ന്നുനില്‍ക്കുന്ന പൊന്തക്കാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story