Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2021 5:29 AM IST Updated On
date_range 19 Jun 2021 5:29 AM ISTദുരിതബാധിതര്‍ക്ക് സഹായവുമായി മോട്ടോര്‍ വാഹന,- മൃഗസംരക്ഷണ വകുപ്പുകൾ
text_fieldsbookmark_border
ഇടുക്കി: കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സഹായദൗത്യത്തില്‍ പങ്കുചേര്‍ന്ന് രണ്ട് സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍. മോട്ടോര്‍ വാഹന- മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരാണ് രംഗത്തെത്തിയത്. മോട്ടോര്‍ വാഹന വകുപ്പിൻെറ കലക്ടറേറ്റിലെ ജില്ല ഓഫിസിലെ 33 ജീവനക്കാര്‍ രണ്ടുദിവസത്തെ വേതനം ഉപയോഗിച്ച് ചെറുതോണി, കരിമ്പന്‍, പൈനാവ്, തടിയമ്പാട് എന്നിവിടങ്ങളിലെ 100 ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിലെ സംസ്ഥാന ജീവനക്കാര്‍ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12 ലക്ഷം രൂപ നല്‍കിയിരുന്നു. ഇടുക്കി ആര്.ടി ഓഫിസിലെ ജീവനക്കാര്‍ 21,000 രൂപയും നല്കി. കോവിഡിനെത്തുടര്‍ന്നുള്ള പ്രതിസന്ധി മൂലം ഓട്ടോറിക്ഷാ തൊഴിലാളികള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. നാളുകളായി ഓട്ടമില്ലാത്തതിനാല്‍ വരുമാനം തീരെ നിലച്ച സാഹചര്യത്തിലാണ് ഇവരെ സഹായിക്കാന്‍ തീരുമാനിച്ചതെന്ന് ആര്.ടി.ഒ ആര്. രമണന് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നാംഘട്ടമായി സമാഹരിച്ച 35,035 രൂപയുടെ ഡി.ഡി ഷീന്‍ ജോസഫ്, ബി.എന്‍. ബിജിമോള്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന് കൈമാറി. ജീവനക്കാരുടെ മറ്റ് പ്രതിനിധികളായ ഡോ. തോമസ് മണവാളന്, കെ.ജി. ജേക്കബ്, ഷിഹാബ് പരീത്, വി.ജെ. ബെന്നിച്ചന് എന്നിവരും സന്നിഹിതരായിരുന്നു. ----------- അവാര്‍ഡ് തുക വാക്സിന് ചലഞ്ചിന് നല്കി ഏഴാംക്ലാസുകാരന്‍ തൊടുപുഴ: മരിയാപുരം സൻെറ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി ബിജില്‍ ജോണ്‍ തനിക്ക് ലഭിച്ച അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് നല്കി. നാഷനല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസില്‍ ജില്ലയില്‍നിന്ന് സംസ്ഥാനതലത്തിലേക്ക് െതരഞ്ഞെടുക്കപ്പെട്ട പ്രോജക്ടിന് ലഭിച്ച അവാര്‍ഡ് തുകയായ 3000 രൂപ മന്ത്രി റോഷി അഗസ്റ്റിന് കലക്ടറുടെ ചേംബറില്‍ ബിജില്‍ ജോണ്‍ കൈമാറി. ഇടുക്കി സ്വദേശിയായ കുട്ടി സയന്‍സ് ഫോര്‍ സസ്റ്റെയ്നബിള്‍ ലിവിങ് എന്ന വിഷയത്തിലാണ് പ്രോജക്ട് തയാറാക്കിയത്. TDL VACCINE CHALLENGE ഏഴാംക്ലാസുകാരനായ ബിജില്‍ ജോണ്‍ സയന്‍സ് പ്രോജക്ടിന് ലഭിച്ച അവാര്‍ഡ് തുക വാക്സിന് ചലഞ്ചിലേക്കായി മന്ത്രി റോഷി അഗസ്റ്റിന് കൈമാറുന്നു ------------ വായനദിനവും പക്ഷാചരണവും ഓൺലൈനിൽ തൊടുപുഴ: ജൂണ്‍ 19 വായനദിനമായും ജൂലൈ ഏഴുവരെ വായന പക്ഷാചരണവും ജില്ല ലൈബ്രറി കൗണ്‍സിലിൻെറയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിൻെറയും ജില്ല ഭരണകൂടത്തിൻെറയും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷൻെറയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും. വായനപക്ഷാചരണത്തിൻെറ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് വെള്ളത്തൂവല്‍ എ.കെ.ജി ലൈബ്രറി ആൻഡ് റിക്രിയേഷന്‍ ക്ലബില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് ആര്. തിലകന് അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story