Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആരാധനാലയങ്ങൾ തുറക്കണം

ആരാധനാലയങ്ങൾ തുറക്കണം

text_fields
bookmark_border
തൊടുപുഴ: ആരാധനാലയങ്ങളോടുള്ള സർക്കാർ നിലപാടിൽ കാരിക്കോട് നൈനാർ പള്ളി ജമാഅത്ത്​ പരിപാലകരും ഇമാമുമാരും പ്രതിഷേധിച്ചു. ലോക്ഡൗൺ ഇളവുകൾ ആരാധനാലയങ്ങൾക്കും നൽകണമെന്നും കൃത്യമായ നിയന്ത്രണങ്ങൾ പാലിച്ച്​ പ്രവർത്തിക്കാൻ സർക്കാർ നിലപാടെടുക്കണമെന്നും യോഗം ഉദ്​ഘാടനം ചെയ്​ത്​ ചീഫ് ഇമാം നൗഫൽ കൗസരി ആവശ്യപ്പെട്ടു. ജമാഅത്ത്​ ട്രഷറർ ഷാഹുൽഹമീദ് പടിഞ്ഞാറേക്കര അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷൈഖ് മുഹമ്മ്ദ് സ്വാഗതം പറഞ്ഞു. ഫോട്ടോ: TDL NAINAR PALLI കാരിക്കോട് നൈനാർ പള്ളി ജമാഅത്ത്​ പരിപാലന സമിതി നടത്തിയ പ്രതിഷേധം ചീഫ് ഇമാം നൗഫൽ കൗസരി ഉദ്​ഘാടനം ചെയ്യുന്നു --------------- ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു തൊടുപുഴ: കേന്ദ്രസർക്കാറി​ൻെറ ഇന്ധനവില കൊള്ളക്കെതിരെ തൊടുപുഴയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ എൻ.സി.പി ബ്ലോക്ക് കമ്മിറ്റി ധർണ നടത്തി. ബ്ലോക്ക് പ്രസിഡൻറ് കെ.എ. ശശികുമാറും നാഷനലിസ്​റ്റ്​ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമൻറ് മാത്യുവും വിവിധ പെട്രോൾ പമ്പുകൾക്കു മുന്നിൽ ഉദ്ഘാടനം നിർവഹിച്ചു. സജി ജോർജ്, എൻ. രാജേഷ്, വി.എൻ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം - ​TDL NCP SAMARAM എൻ.സി.പി നേതൃത്വത്തിൽ തൊടുപുഴയിലെ പെട്രോൾ പമ്പിന്​ മുന്നിൽ നടന്ന പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story