Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2021 5:29 AM IST Updated On
date_range 19 Jun 2021 5:29 AM ISTലോക്കഴിഞ്ഞതോടെ വിപണി ഉണർന്നുതുടങ്ങി
text_fieldsbookmark_border
page2 leaddddd കടകളിൽ തിരക്ക് കുറവാണെന്ന് വ്യാപാരികൾ െതാടുപുഴ: ഒരുമാസത്തിലധികം നീണ്ട ലോക്ഡൗണിനുശേഷം ഇളവുകളെ തുടർന്ന് നഗരം തിരക്കിലമർന്നതോടെ വിപണി ഉണർന്നുതുടങ്ങി. നഗരത്തിൽ വാഹനത്തിരക്കുണ്ടെങ്കിലും കടകളിൽ ആളുകളെത്തുന്നത് കുറവാണെന്നാണ് വ്യാപാരികൾ പറയുന്നത്. ചില കടകളിൽ മാത്രമാണ് അൽപമെങ്കിലും കച്ചവടം നടക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ വേണ്ടത്ര ഓടാത്തതാണ് ജനങ്ങൾ ഇറങ്ങാൻ തടസ്സമെന്നാണ് ഇവർ പറയുന്നത്. വരുന്നവരെല്ലാം അവരവരുടെ വാഹനങ്ങളിൽ എത്തുന്നതിനാൽ നഗരത്തിൽ തിരക്കനുഭവപ്പെടുന്നുണ്ട്. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. കടകളിൽ പൊതുവെ തിരക്ക് കുറവാണെന്ന് തൊടുപുഴ മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് രാജു തരണിയിൽ പറഞ്ഞു. കടകൾ തുറക്കാൻ അനുമതി ഉള്ളപ്പോൾ തന്നെ ചിലത് തുറക്കാൻ പൊലീസ് സമ്മതിക്കുന്നില്ല. പലപ്പോഴും ഉത്തരവുകളിലെ അവ്യക്തത വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണ്. തൊടുപുഴ നഗരത്തിന് സമീപ പഞ്ചായത്തുകളിലുള്ളവരും തൊടുപുഴയിലാണ് പരിശോധന നടത്തുന്നത്. ഇതാണ് നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടാൻ കാരണമെന്നും മർച്ചൻറ്സ് അസോ. വിമർശനം ഉന്നയിച്ചു. നഷ്ടം സഹിച്ച് കെ.എസ്.ആർ.ടി.സി ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയെങ്കിലും കലക്ഷനിൽ വൻ ഇടിവാണെന്ന് അധികൃതർ പറഞ്ഞു. ദീർഘദൂര സർവിസുകൾക്കടക്കം യാത്രക്കാർ കുറവായിരുന്നു. പ്രധാനപ്പെട്ട ഡിപ്പോയായ തൊടുപുഴയിൽനിന്ന് വ്യാഴാഴ്ച 12 സർവിസുകളാണ് നടത്തിയത്. 30,000 രൂപയുടെ നഷ്ടമാണ് തൊടുപുഴയിൽ മാത്രം സംഭവിച്ചത്. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച കൂടുതൽ ബസുകൾ സർവിസ് നടത്തിയില്ല. നിരത്തിലിറങ്ങിയ സ്വകാര്യ ബസുകൾ നാമമാത്രം ഒറ്റ, ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾക്ക് സർവിസ് നടത്താൻ അനുമതി ലഭിച്ചെങ്കിലും നാമമാത്ര ബസുകളാണ് നിരത്തിലിറങ്ങിയത്. 16 സ്വകാര്യ ബസുകൾ മാത്രമാണ് വെള്ളിയാഴ്ച സർവിസ് നടത്തിയത്. പല റൂട്ടുകളിലും ഒരു സ്വകാര്യ ബസ് പോലും ഓടിയില്ല. കട്ടപ്പന മേഖലയിൽ -6, അടിമാലി-7, തൊടുപുഴ - 3 എന്നിങ്ങനെയാണ് സ്വകാര്യ ബസുകൾ സർവിസ് നടത്തിയത്. ഒറ്റ-ഇരട്ട നമ്പർ പ്രായോഗികമല്ലെന്നാണ് ബസുടമകൾ ചൂണ്ടിക്കാട്ടുന്നത്. വസ്ത്ര വ്യാപാരമേഖലയിൽ സമ്മിശ്ര പ്രതികരണം വസ്ത്ര വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണമായിരുന്നു. ചില കടകളിൽ കച്ചവടം നടന്നപ്പോൾ തീരെ കച്ചവടം നടക്കാത്ത സ്ഥലങ്ങളുമുണ്ട്. ആളുകൾ പലരും നഗരത്തിലേക്ക് ഇറങ്ങാത്തതാണ് കാരണം. ടി.പി.ആർ നിരക്കിനനുസരിച്ച ഇളവുകളിൽ കടകൾ തുറക്കാൻ അനുമതി നൽകുന്നത് ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാകുന്നത്. അടുപ്പിച്ച ദിവസങ്ങളിൽ കടകൾ തുറന്നാൽ മാത്രമേ കച്ചവടം ലഭിക്കൂവെന്നാണ് കച്ചവടക്കാർ പറയുന്നത്. ചെറുകിട കച്ചവടക്കാരിൽ പലർക്കും മെച്ചപ്പെട്ട രീതിയിൽ കച്ചവടമുണ്ടായിരുന്നില്ല. ചില കടകളിൽ സ്റ്റോക്കുകളിൽ ചിലത് പൂപ്പൽ പിടിച്ചും എലികരണ്ടും നശിച്ചിട്ടുണ്ട്. പഴയ സ്േറ്റാക്കുകൾ പലരും നഷ്ടം സഹിച്ചും ഒഴിവാക്കുകയാണ്. ചിലയിടങ്ങളിൽ പൂപ്പൽ കയറിയും എലിയും പാറ്റയും കരണ്ട വസ്ത്രങ്ങളും നശിപ്പിച്ചുകളയേണ്ട സാഹചര്യത്തിലാണെന്ന് വ്യാപാരികൾ പറയുന്നു. വർക്ഷോപ്പുകളിൽ ആശയക്കുഴപ്പം തുറക്കുന്ന ദിവസങ്ങളിലെ ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണെന്ന് വർക്ഷോപ് ജീവനക്കാർ പറയുന്നത്. ഇളവുള്ള ദിവസം കൂട്ടത്തോടെ ആളുകൾ എത്തുകയാണ്. ഒരു പരിധിവരെ വാഹനങ്ങളെ നോക്കാൻ കഴിയൂ. പിന്നെ വരാൻ പറഞ്ഞ് വിടാൻ കഴിയാത്ത സാഹചര്യമാണ്. നോക്കിയില്ലെങ്കിൽ മുഷിച്ചിലാകും. ഇരുചക്ര വാഹനങ്ങളിൽ ചെറിയ പണിയേ ഉള്ളൂവെങ്കിലും തീർത്ത് കൊടുക്കാൻ കാലതാമസം നേരിടുന്ന സാഹചര്യമാണ്. കാറ്റഗറിയനുസരിച്ച് തിരിച്ചിട്ടുണ്ടെങ്കിലും വർക്ഷോപ്പുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തതവേണമെന്നാണ് ഇവർ പറയുന്നത്. നിരാശയിൽ ചെരുപ്പ് വ്യാപാരം ചെരുപ്പ് വ്യാപാരികളും നിരാശയിലാണ്. 20 ശതമാനം കച്ചവടം പോലും നടക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. തുടർച്ചയായ ദിവസങ്ങളിൽ കടകൾ തുറന്നാലേ കച്ചവടം നടക്കൂ. ആളുകളിൽ പലർക്കും കടകൾ തുറക്കുന്നതിനെ സംബന്ധിച്ച് ധാരണയില്ല. ആശങ്ക കൊണ്ടാണ് പലരും വരാതിരിക്കുന്നത്. കൃത്യമായ മാർഗനിർദേശങ്ങൾ ഇക്കാര്യത്തിൽ ഇറക്കുകയാണ് വേണ്ടത്. പലരും കടകൾ തുറന്ന് വെറുതെ ഇരിക്കുന്ന സാഹചര്യമാണെന്നും വ്യാപാരികൾ പറയുന്നു. TDL KSRTC െതാടുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ യാത്രക്കാർ TDL TDPA NAGARAM തൊടുപുഴയിൽ വെള്ളിയാഴ്ച അനുഭവപ്പെട്ട വാഹന തിരക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story