Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിവരാനാവാതെ കുടവിപണി

നിവരാനാവാതെ കുടവിപണി

text_fields
bookmark_border
നെടുങ്കണ്ടം: ഒരു വര്‍ഷത്തിലധികമായി . കൊറോണ തകര്‍ത്തത്് രണ്ട് കുട സീസണുകളാണ്. മഴയില്ലാതെ സ്‌കൂള്‍ തുറക്കില്ല, കുടയില്ലാതെ പോവാനും കഴിയില്ല എന്നൊക്കെയുള്ളത് പഴങ്കഥയാവുകയാണ്. കുട ചൂടാതെ സ്‌കൂള്‍ വര്‍ഷത്തിലേക്കിറങ്ങാന്‍ സമ്മതിക്കാത്തതായിരുന്നു കുട്ടി മനസ്സുകള്‍. എന്നാല്‍, സ്‌കൂള്‍ തുറക്കാതായതോടെ കുട വ്യാപാരവും നിലച്ചു. കാലവര്‍ഷവും സ്‌കൂള്‍ തുറപ്പും ആഘോഷമാക്കാന്‍ മാസങ്ങള്‍ക്ക്് മുമ്പേ തയാറെടുക്കുന്ന കുട കമ്പനികളും ഇക്കുറി മൗനത്തിലാണ്. ഇന്‍ഷുറന്‍സും സ്‌കോളര്‍ഷിപ്പുകളുള്‍പ്പെടെ ഏറെ വാഗ്ദാനങ്ങളുമായി ടെലിവിഷനുകളിലൂടെ മാസങ്ങള്‍ക്ക് മുമ്പ് പരസ്യ കോലാഹലങ്ങളുമായി രംഗത്തെത്താറുള്ള കമ്പനികളുടെ പരസ്യങ്ങളും ഇക്കുറി കേള്‍ക്കാനില്ല. കഴിഞ്ഞ അധ്യയന വര്‍ഷവും ഇത്തവണയും സ്‌കൂള്‍ തുറക്കാതായതോടെയാണ് കുട വിപണിയും ഉണരാഞ്ഞത്. കാലവര്‍ഷമെത്തി മഴ ശക്തമാണെങ്കിലും കുട വിപണി തളരുകയാണ്. മഴക്കാലം ലക്ഷ്യമിട്ട് ലക്ഷങ്ങള്‍ മുടക്കി കുടകള്‍ വിപണിയിലെത്തിക്കാറുള്ള വ്യാപാരികളും ഇക്കുറി പ്രതിസന്ധിയിലാണ്. കുറെ വര്‍ഷങ്ങളായി കുട വ്യാപാരം മന്ദഗതിയിലായിരുന്നുവെന്നാണ് ചില വ്യാപാരികള്‍ പറയുന്നത്. നിരത്തില്‍ വാഹനങ്ങള്‍ വർധിച്ചതും സ്‌കൂള്‍ ബസുകളുടെ എണ്ണം വർധിച്ചതും മൂലം കുട വ്യാപാരം കുറഞ്ഞിരുന്നു. അഞ്ച്​ ലക്ഷം മുതല്‍ എട്ട്​ ലക്ഷം രൂപയുടെ വരെ ബിസിനസ് ഒരു സീസണില്‍ നടത്തിയിരുന്ന വ്യാപാരിക്ക് കഴിഞ്ഞ സ്‌കൂള്‍ സീസണിലും ഈ വര്‍ഷവും ലഭിച്ചത് 25000 മുതല്‍ 50000 രൂപയുടെ വരെ വ്യാപാരമാണ്. കുട വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. അഞ്ച്​ വര്‍ഷം മുമ്പ് സ്‌റ്റോക്ക് ചെയ്ത കുടകള്‍ പോലും വിറ്റുതീര്‍ക്കാന്‍ പാടുപെടുന്ന വ്യാപാരികളുമുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൊഴുക്കുന്ന കുട വില്‍പന പൊടി പൊടിക്കണമെങ്കില്‍ രണ്ട് മഴ എങ്കിലും തിമിര്‍ത്ത് പെയ്യണം. പക്ഷേ കഴിഞ്ഞ രണ്ട് വര്‍ഷമായി മഴയുടെ കുറവല്ല സ്‌കൂള്‍ തുറക്കാത്തതാണ് പ്രശ്‌നം. ഒരു സീസണില്‍ കുറഞ്ഞത് പത്ത് ലക്ഷം കുട എങ്കിലും കേരളത്തില്‍ വിറ്റഴിച്ചിരുന്നു. മണ്‍സൂണ്‍ കാലത്തെ നിത്യസംഭവമായിരുന്ന കുട കമ്പനികളുടെ പോരാട്ടവും വ്യാപാരികളുടെ മത്സരവും ഒക്കെ കോവിഡ്​ വന്നതോടെ പഴങ്കഥയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story