Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2021 5:28 AM IST Updated On
date_range 17 Jun 2021 5:28 AM ISTആദിവാസി മേഖലയില്‍ ഓണ്‍ലൈന്‍ പഠനത്തിന്കൂടുതല്‍ സൗകര്യം-മന്ത്രി റോഷി
text_fieldsbookmark_border
തൊടുപുഴ: കോവിഡ് പശ്ചാത്തലത്തിൽ ആദിവാസി ഗോത്ര സമൂഹത്തിലെ വിദ്യാർഥികള്‍ക്ക് ഒാൺലൈൻ പഠനത്തിന് കൂടുതല്‍ സൗകര്യം ഒരുക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് ത്രിതല പഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തി മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ നല്‍കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി സമഗ്രശിക്ഷ കേരള ഇടുക്കി നടപ്പാക്കുന്ന 'ഒന്നാണ് നമ്മൾ' കുട്ടികളുടെ ഓണ്‍ലൈന്‍ ഊരുകൂട്ടം ജില്ലതല ഉദ്ഘാടനം ഒാൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വിദ്യാലയ അനുഭവങ്ങള്‍ പരിചയപ്പെടാനും കൂട്ടുകൂടാനും ഭാഷാശേഷി വളര്‍ത്താനും അവരുടെ തനത് കലകള്‍ മറ്റ് കുട്ടികള്‍ക്ക് പരിചയപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് 'ഒന്നാണ് നമ്മൾ'. ജില്ലയിലെ നെറ്റ്‌വര്‍ക്ക് തകരാറുള്ള പ്രദേശങ്ങളില്‍ പുതിയ ടവറുകള്‍ സ്ഥാപിക്കാനും നിലവിലെ ടവറുകൾ ഇതര മൊബൈൽ സേവന ദാതാക്കളുമായി പങ്കിടാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഏകാധ്യാപക വിദ്യാലയങ്ങള്‍, വായനശാലകൾ, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ഇൻറർനെറ്റ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഹരിത കാമ്പസാകാനൊരുങ്ങി ന്യൂമാന്‍ കോളജ് തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളജ് ഹരിത കാമ്പസാകാൻ തയാറെടുപ്പ് തുടങ്ങി. ഹരിത കേരളം വിഭാവനം ചെയ്യുന്ന എല്ലാ സജ്ജീകരണങ്ങളുമൊരുക്കി ആഗസ്റ്റോടെ സമ്പൂര്‍ണ ഗ്രീന്‍ പ്രോട്ടോക്കോള്‍ കാമ്പസായി മാറ്റാൻ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു.കോളജിലെ ഗ്രീന്‍ പ്രോട്ടോകോള്‍ പരിപാലത്തിൻെറ നോഡല്‍ ഓഫിസറായി ഇക്കണോമിക്‌സ് വകുപ്പ് മേധാവി ഡോ. ജെന്നി കെ അലക്‌സിനെ ചുമതലപ്പെടുത്തി. കോളജില്‍ ജൈവ മാലിന്യ പരിപാലനത്തിനായി നേരത്തേ ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ചിരുന്നു. അത് പ്രവര്‍ത്തനയോഗ്യമാക്കും. ഇവിടത്തെ ജൈവ ഇന്ധനം ക്യാൻറീനില്‍ പ്രയോജനപ്പെടുത്തും. കാമ്പസിനകത്ത് ഏയ്‌റോബിക് കമ്പോസ്റ്റ് യൂനിറ്റ് (തുമ്പൂര്‍ മുഴി ) സ്ഥാപിക്കുന്നതും പരിഗണിക്കും. കേടായ കസേര, ഫര്‍ണിച്ചര്‍, ഇ- മാലിന്യം എന്നിവ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. കാമ്പസിനെ കൂടുതല്‍ ഹരിതമാക്കാൻ പോളി ഫാര്‍മിങ്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവ ഒരുക്കും. കോളജ് മൈതാനിയിലെ പത്ത് സൻെറ് സ്ഥലത്ത് പച്ചത്തുരുത്തും സൃഷ്ടിക്കും. പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ്, ഹരിതകേരളം പ്രതിനിധി അമല്‍ലാല്‍,വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഫാ. മാനുവല്‍ പിച്ചളക്കാട്ട്, ബര്‍സാര്‍ ഡോ.ഫാ.പോള്‍ കാരക്കൊമ്പിൽ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. നഗരസഭ ഓഫിസിൽ അണുനശീകരണം തൊടുപുഴ: യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നഗരസഭ ഓഫിസ് അണുനശീകരണം നടത്തി. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എച്ച് സുധീർ, വൈറ്റ്ഗാർഡ് ജില്ല കോഒാഡിനേറ്റർ പി.എം. നിസാമുദ്ദീൻ, ക്യാപ്റ്റൻ ഒ.ഇ. ലത്തീഫ്, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എം. നിഷാദ് , യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം റിയാസ് പടിപ്പുരക്കൽ, വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ ഷാമൽ അസീസ്, ഷാഹുൽ കപ്രാട്ടിൽ, പി. എ. നജീബ്, സൽമാൻ എസ്.എ, അൻസിൽ ദിലീപ്, അനസ് പി.ബി, നിയാസ് അച്ചൂസ്, ജബ്ബാർ, റബീഷ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story