Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightന്യൂനപക്ഷ വകുപ്പ്​:...

ന്യൂനപക്ഷ വകുപ്പ്​: മുഖ്യമന്ത്രി ഇടപെടണം -രൂപത ഏകോപന സമിതി

text_fields
bookmark_border
തൊടുപുഴ: ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ വകുപ്പ്​ വഴിയുള്ള ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാന്‍ നടപടി വേണമെന്ന്​ കോതമംഗലം രൂപതയിലെ വിവിധ സംഘടനകളുടെ ഏകോപന സമിതി ആവശ്യപ്പെട്ടു. ആറുമാസം മുമ്പ് നിയമിച്ച ജസ്​റ്റിസ് ജെ.ബി. കോശി കമീഷന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകാത്തത് പ്രതിഷേധാർഹമാണെന്നും സമിതി അഭിപ്രായപ്പെട്ടു. ഏകോപന സമിതി യോഗം ബിഷപ് ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡൻറ്​ ജോസ് പുതിയടം അധ്യക്ഷത വഹിച്ചു. അഡ്വ. ജസ്​റ്റിൻ പള്ളിവാതുക്കൽ, അമൽ സിറിയക് എന്നിവരെ ആദരിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ റവ. ഡോ. തോമസ് ചെറുപറമ്പിൽ മോഡറേറ്ററായിരുന്നു. ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധം വണ്ണപ്പുറം: അന്യായ ഇന്ധന വിലവർധനവിനെതിരെ കേരള കോൺഗ്രസ്-എം വണ്ണപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പിന​ുമുന്നിൽ നടത്തിയ സമരം നിയോജക മണ്ഡലം പ്രസിഡൻറ്​ ജിമ്മി മറ്റത്തിപ്പാറ ഉദ്​ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ ജോജോ അറയ്ക്കക്കണ്ടം അധ്യക്ഷത വഹിച്ചു. അഗസ്​റ്റിൻ വട്ടക്കുന്നേൽ, ഗ്രാമപഞ്ചായത്ത് മെംബർ സുരേന്ദ്രൻ, ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ, പി.ജി. ജോയി, തോമസ് തെങ്ങുംതോട്ടം, ടി.പി. ജയരാജ്, പി.ജെ. തോമസ്, റോയി വട്ടക്കുന്നേൽ, മാത്യൂസ് വി. റോയി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ - TDL101 KCM കേരള കോൺഗ്രസ്-എം വണ്ണപ്പുറം മണ്ഡലം കമ്മിറ്റി പെട്രോൾ പമ്പിനുമുന്നിൽ സംഘടിപ്പിച്ച സമരം നിയോജക മണ്ഡലം പ്രസിഡൻറ്​ ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story