Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിലയില്ലാക്കയത്തിൽ...

നിലയില്ലാക്കയത്തിൽ സമാന്തര പഠനമേഖല

text_fields
bookmark_border
LEADDDDDDDDDD തൊടുപുഴ​: കോവിഡും ലോക്​ഡൗണും തീർത്ത വെല്ലുവിളികളിൽ തളർന്ന്​​ സമാന്തര പഠനമേഖല. ഒന്നരവർഷമായി സമാന്തര പഠനസ്ഥാപനങ്ങൾ പലതും നിലനിൽപിനായി ​പ്രയാസപ്പെടുന്ന കാഴ്​ചയാണ്​​ ജില്ലയിൽ. പാരലൽ കോളജുകൾ, സ്വാശ്രയ കോളജ​ുകൾ, അൺഎയിഡഡ്​ സ്​കൂളുകൾ, ട്യൂഷൻ സൻെററുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രതിസന്ധി അതിരൂക്ഷമാണ്​. റെഗുലർ പഠനത്തിന്​ അവസരംകിട്ടാത്ത കുട്ടികളുടെ ഏക ആശ്രയമാണ്​ സമാന്തര പഠനമേഖല. കോവിഡ്​മൂലം പഠിതാക്കൾ എത്താത്തതിനാൽ ഏക വരുമാന മാർഗമായ ഫീസ്​ വരവ്​ നിലച്ചതാണ്​ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചത്​. നൂറുകണക്കിന്​ കുട്ടികളാണ്​ ജില്ലയുടെ വിവിധ ​പ്രദേശങ്ങളിൽ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്​. സ്ഥാപനങ്ങൾക്ക്​ വരുമാനം കുറഞ്ഞതോടെ അധ്യാപകരും ജീവനക്കാരും ദുരിതത്തി​ൻെറ നടുക്കടലിലാണ്​. കോവിഡി​ൻെറ ആദ്യവരവിൽതന്നെ ദുരിതത്തിലായ ഇവിടങ്ങളിലെ അധ്യാപകരുടെ ജീവിതം മാറ്റമില്ലാതെ തുടരുന്നു. സ്ഥാപനങ്ങൾ ​പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ വാടകയും വൈദ്യുതി ബിൽ അടക്കലും വലിയ ബാധ്യതയാണ്​​. ഇനിയും ലോക്​ഡൗൺ നീണ്ടാൽ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്​ നടത്തിപ്പുകാർ. കോവിഡ്​ സമയത്ത്​ ഓൺ​​​ൈലൻ ക്ലാസുകൾ നടക്കു​ന്നുണ്ടെങ്കിലും ഫീസ്​ കുടിശ്ശിക ഏറെയുണ്ട്​. സാധാരണക്കാരായ കുട്ടികളാണ്​ സ്​കൂളിൽ പഠനത്തിനെത്തുന്നത്​. അതുകൊണ്ടുതന്നെ കുട്ടികളോട്​ ഫീസ്​ വാങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന്​ സ്​കൂൾ അധികൃതർ പറയുന്നു​. ട്യൂഷൻ കേന്ദ്രങ്ങളുടെ കാര്യവും ദയനീയമാണ്​. സ്ഥിരമായി ക്ലാസുകൾ ഉണ്ടെങ്കിലേ കുട്ടികൾ ഇവിടെയെത്തൂ. ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും കുട്ടികൾ ക്ലാസിലെത്തിയാൽ മാത്രമേ ഫീസ്​ കൃത്യമായി ലഭിക്കൂ. 2019 മാർച്ചിനുശേഷം രണ്ടുവർഷ​ത്തിലേറെയായി ഈ സ്ഥാപനങ്ങൾക്കൊന്നും ശരിയായ രീതിയിൽ തുറന്ന്​ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ്​കാലത്ത്​ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കും മേഖലയെ പ്രതിസന്ധിയിലാഴ്​ത്തുന്നു. കോവിഡിന്​ മുമ്പത്തേക്കാൾ 40 ശതമാനം കുട്ടികൾ കുറഞ്ഞതായാണ്​ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്​. ---------- '' വഴിമുട്ടുന്നു; സർക്കാർ ഇടപെടണം വലിയ പ്രതിസന്ധിയാണ്​ സമാന്തര പഠനമേഖല നേരിടുന്നത്​. ഓൺലൈൻ ക്ലാസുകൾ ഉണ്ടെങ്കിലും ഫീസ്​ കിട്ടാത്തത്​ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്​​. സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നത്​ അധ്യാപകരെയും നടത്തിപ്പുകാരെയും പ്രതിസന്ധിയിലാക്കുന്നു​​. അധ്യാപകർക്ക്​ ഭാഗികമായി മാത്രമേ ശമ്പളം കൊടുക്കാൻ കഴിയുന്നുള്ളൂ. അവരും മറ്റ്​ മാർഗങ്ങളില്ലാത്തവരാണ്​. പാരലൽ കോളജ്​ എന്ന ലേബലായതിനാൽ സർക്കാർ ആ രീതിയിലേ പരിഗണിക്കുന്നുള്ളൂ എന്നത്​ വിഷമമുണ്ടാക്കുന്നുണ്ട്​. ലോക്​ഡൗൺ കഴിഞ്ഞയുടൻ വിദ്യാഭ്യാസ മന്ത്രിയുമായി ഈ വിഷയത്തിൽ ചർച്ച നടത്തുന്നുണ്ട്​. (ജിജി വർഗീസ്, സംസ്ഥാന പ്രസിഡൻറ്, ​പാരലൽ കോളജ്​ അസോ., പ്രസിഡൻസി കോളജ്,​ തൊടുപുഴ) ​TDL GIGI VARGESE -- നേരിടുന്നത്​ വലിയ ബുദ്ധിമുട്ട്​ കോവിഡിന്​ മുമ്പുതന്നെ സമാന്തര പഠനമേഖല പ്രതിസന്ധിയിലായിരുന്നു. റെഗുലർ വിദ്യാർഥികളുടെയൊപ്പം പരീക്ഷയോ റിസൽ​ട്ടോ ഒന്നും നടക്കുന്നില്ല. ഒരുവർഷം താമസിച്ചാണ്​ പരീക്ഷവരെ നടക്കുക. ഇത്​ കുട്ടികളുടെ പഠനത്തെയടക്കം ബാധിക്കുന്നുണ്ട്​. പരീക്ഷ നടത്തിപ്പ്​ കൃത്യമാക്കി ഇഷ്​ടമുള്ള സർവകലാശാലകളിൽ കുട്ടികൾക്ക്​ രജിസ്​റ്റർ ചെയ്യാനുള്ള സൗകര്യവും ഉണ്ടാക്കണം. കേരളത്തിൽ ലക്ഷണക്കിന്​ കുട്ടികളാണ്​ സമാന്തര പഠനമേഖലയെ ആശ്രയിക്കുന്നത്​. ആയിരക്കണക്കിന്​ അധ്യാപകരുമുണ്ട്​. കോവിഡ്​ പ്രതിസന്ധി ഇവരെയെല്ലാം വിഷമത്തിലാക്കി​​. (പി.ജെ. ജോർജ്, മാനേജർ, തൊടുപുഴ കോഓപ​േററ്റിവ്​ കോളജ്)​ TDL GEORGE ''
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story