Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആവേശമുണർത്തി...

ആവേശമുണർത്തി നെൽകൃഷിക്ക്​ തുടക്കം

text_fields
bookmark_border
തൊടുപുഴ: നെൽകൃഷി സംരക്ഷിക്കാനും നെൽകൃഷിയുടെ പ്രാധാന്യം സമൂഹത്തെ അറിയിക്കാനുമായി തൊടുപുഴ കേന്ദ്രമായ സാമൂഹിക സേവന സംഘടനയായ ഫ്യൂജി ഗംഗയുടെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ നെൽപ്പാടത്തേക്കിറങ്ങിയത് കർഷകർക്ക്​ ആവേശമായി. പുറപ്പുഴ പഞ്ചായത്തിലെ നെടിയശാലക്ക്​ സമീപം ചെള്ള് പാടശേഖരത്തിലാണ്​ സംഘടനയുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്. രണ്ടേക്കറോളം പാടശേഖരം മൂന്ന് കർഷകരിൽനിന്ന്​ ഏറ്റെടുത്താണ് നെൽകൃഷി. സാമൂഹിക, സാംസ്‌കാരിക, രാഷ്​ട്രീയപ്രവർത്തകർ, കർഷകർ, ഉദ്യോഗസ്ഥർ, ബിസിനസുകാർ, മാധ്യമപ്രവർത്തകർ, കായികതാരങ്ങൾ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവർ നെൽകൃഷിക്ക്​ ഒന്നിച്ചിട്ടുണ്ട്​. നെൽവയൽ ഒരുക്കൽ ജോലി തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്​ഘാടനം ചെയ്തു. ഫ്യൂജി ഗംഗ പ്രസിഡൻറ്​ എം.ഡി. ദിലീപ് അധ്യക്ഷത വഹിച്ചു. മുഖ്യ കോഓഡിനേറ്റർകൂടിയായ എക്സൈസ് സി.ഐ സി.കെ. സുനിൽരാജ്, സന്തോഷ് അറക്കൽ, പ്രിൻസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സന്തോഷ് ട്രോഫി ഫുട്‌ബാൾ താരം പി.എ. സലീംകുട്ടി, എസ്. സത്യൻ, എയ്​ഞ്ചൽ അടിമാലി, സാബു നെയ്യശേരി തുടങ്ങിയവർ നേതൃത്വം നൽകി. ----------- ചിത്രം TDL Nelkrishi: നെടിയശാലയിൽ ആരംഭിച്ച നെൽകൃഷിയുടെ നിലം ഒരുക്കൽ ഉദ്​ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story