Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകിഴക്കേക്കവല...

കിഴക്കേക്കവല മുഖംമിനുക്കുന്നു

text_fields
bookmark_border
നെടുങ്കണ്ടം: മൂന്നാര്‍-കുമളി സംസ്ഥാനപാതയില്‍ നെടുങ്കണ്ടം കിഴക്കേകവലയിൽ ഡിവൈഡറിന്​​ സമീപത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റി പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ച്്് സുന്ദരിയാക്കുന്ന പദ്ധതിക്ക്്് തുടക്കമായി. കിഴക്കേക്കവല ബി.എഡ് ജങ്ഷൻ മുതല്‍ പൊലീസ് സ്​റ്റേഷനുസമീപം വരെ മേഖലയുടെ സൗന്ദര്യവത്​കരണവും ശുചീകരണവും നടന്നു. വാഹനങ്ങളുടെയും കാല്‍നടക്കാരുടെയും നിരന്തര പരാതിക്കാണ് സൗന്ദര്യവത്​കരണ പദ്ധതിയിലൂടെ പരിഹാരമാകുന്നത്. ഡിവൈഡറിന് മുകളിലൂടെ വന്‍തോതില്‍ കാട് വളര്‍ന്ന​ുനിന്നിരുന്നു. വാഹനങ്ങള്‍ ഇതിലേക്ക് പാഞ്ഞ​ുകയറി അപകടങ്ങളും നിത്യസംഭവമായിരുന്നു. 14ാം വാര്‍ഡ്​ അംഗം നജ്മ സജു, ധനേഷ് കുമാര്‍, ദിലീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. വരുംദിവസങ്ങളിൽ കല്ലാര്‍, താന്നിമൂട്, നെടുങ്കണ്ടം കിഴക്കേക്കവല ഭാഗങ്ങളില്‍ ഇടവഴികള്‍, പഞ്ചായത്ത് റോഡുകള്‍ തുടങ്ങിയവയിലും സമാനരീതിയിൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ------- idl ndk നെടുങ്കണ്ടം കിഴക്കേക്കവലയിൽ ഡിവൈഡറും പരിസരവും വൃത്തിയാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story