Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൊച്ചി- ധനുഷ്കോടി...

കൊച്ചി- ധനുഷ്കോടി ദേശീയ പാത നവീകരണം വേഗത്തിലാക്കണം- എം.എൽ.എ

text_fields
bookmark_border
മൂന്നാർ: കൊച്ചി- ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായി നടന്നുവരുന്ന നവീകരണം വേഗത്തിലാക്കണമെന്ന് എ. രാജ എം.എൽ.എ. മൂന്നാർ ബോഡിമെട്ട് ഭാഗത്ത് നടക്കുന്ന നിർമാണം വൈകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നതായി എം.എൽ.എ പറഞ്ഞു. ഇപ്പോൾ നവീകരണം നടക്കുന്ന 42 കിലോമീറ്റർ ദൂരം റോഡിനായി 380 കോടി മുൻ എം.പി. ജോയ്​സ് ജോർജ് അനുവദിച്ചതാണ്. എന്നാൽ, പലകാരണങ്ങൾ കൊണ്ടും പണി വൈകി. പ്രതികൂല കാലാവസ്ഥയും കോവിഡുമെല്ലാം പണിയെ ബാധിച്ചിട്ടുണ്ട്. ദേവികുളം ഗ്യാപ്​ റോഡിലെ ആവർത്തിച്ചുള്ള മലയിടിച്ചിൽ വലിയ താമസം സൃഷ്​ടിച്ചു. റോഡ് നിർമാണം വൈകുന്നതനുസരിച്ച് ചിന്നക്കനാൽ, സൂര്യനെല്ലി ഭാഗങ്ങളിൽ ഉള്ളവരുടെ ബുദ്ധിമുട്ടും വർധിക്കുന്നു. ഈ ഭാഗത്തെ ജനങ്ങൾ ശരിക്കും ഒറ്റപ്പെട്ട നിലയിലാണ്. കലക്​​ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ പണി വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം എടുത്തതായും എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story