Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2021 5:31 AM IST Updated On
date_range 14 Jun 2021 5:31 AM ISTകെ.എസ്.ഇ.ബി ഭൂമി വീണ്ടും െകെയേറി ഏലകൃഷിയിറക്കി
text_fieldsbookmark_border
അടിമാലി: അനധികൃത നിര്‍മാണം പൊളിച്ച് നീക്കി ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ച കെ.എസ്.ഇ. ബി ഭൂമിയിൽ ഒരു വര്‍ഷം തികയും മുമ്പ് വീണ്ടും കൈയേറ്റം. ഇടുക്കി ആനയിറങ്കല്‍ ജലാശയത്തിനോട് ചേര്‍ന്ന രണ്ടേക്കറോളം വരുന്ന കെ.എസ്. ഇ. ബി ഭൂമിയിലാണ് ഏല കൃഷി ഇറക്കിയത്. ഏറ്റെടുത്ത ഭൂമി സംരക്ഷിക്കുന്നതിന് വൈദ്യുതി വകുപ്പ് വേണ്ട നടപടിസ്വീകരിച്ചില്ലെന്ന് മാത്രമല്ല പിന്നീട് ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിൻെറ തൊട്ട് ചേര്‍ന്ന് വരെ ഏലം നട്ടിരിക്കുന്നു. ദ്വീപിന് സമാനമായ പ്രദേശം ഇന്ന് പൂര്‍ണമായും ൈകയടക്കി. ൈകയേറ്റങ്ങള്ക്കെതിെര നടപടി സ്വീകരിക്കുകയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഭൂമി തിരിച്ച് പിടിച്ച് കൈമാറുകയും ചെയ്യുന്നുണ്ടെങ്കിലും കെ. എസ്. ഇ. ബി അടക്കം വകുപ്പുകള്‍ ഇവ സംരക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. TDL ELAKRISHI ചിന്നക്കനാലിൽ കെ.എസ്.ഇ.ബി ഭൂമി കൈയേറി നടത്തിയ ഏലകൃഷി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story