Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2021 5:31 AM IST Updated On
date_range 14 Jun 2021 5:31 AM ISTകോവിഡ് പ്രതിരോധത്തിൽ പങ്കാളിയായി യുവശക്തി
text_fieldsbookmark_border
നെടുങ്കണ്ടം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായി നെടുങ്കണ്ടം മൂന്നാംവാര്‍ഡിലെ യുവശക്തി സന്നദ്ധ കൂട്ടായ്മ. വാര്‍ഡ് അംഗം സുരേഷ് പള്ളിയാടിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സന്നദ്ധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ കോവിഡ് വ്യാപനം തടയാൻ മുന്നിട്ടിറങ്ങി. ഈ മാസം ആദ്യം 79 കേസുകള്‍ ഉണ്ടായിരുന്ന വാര്‍ഡില്‍ ഇപ്പോള്‍ പത്തില്‍താഴെ മാത്രമാണ് കോവിഡ് ബാധിതര്‍. രാത്രി സമയങ്ങളില്‍പോലും അടിയന്തര സേവനങ്ങള്‍ എത്തിക്കുന്നതിന് യുവാക്കളെയാണ് കൂടുതലായി ഉള്‍പ്പെടുത്തിയത്. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി കോവിഡ് വ്യാപനം ഒരുപരിധിവരെ പിടിച്ചുനിര്‍ത്താനും കഴിഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുപുറമേ പഠനസൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് പഠനോപകരണങ്ങളും എത്തിച്ചുനല്‍കി. നോട്ട്ബുക്കുകള്‍, ടി.വി, ഫോണ്‍ മുതലായവ അര്‍ഹരായവരെ കണ്ടെത്തി യുവശക്തി അംഗങ്ങളാണ് വീടുകളില്‍ എത്തിച്ചുനല്‍കിയത്. ഉമ്മാക്കട, ഉപ്പുകണ്ടം, ചാറല്‍മേട്, ചിന്നപ്പച്ചടി, നെടുങ്കണ്ടം, കുരിശുപാറ, കല്‍കൂന്തല്‍, എട്ടുമുക്ക്, കട്ടക്കാല, ചെമ്പകക്കുഴി തുടങ്ങിയ ബൃഹത്തായ മേഖലയാണ് മൂന്നാംവാര്‍ഡ് പരിധിയിലുള്ളത്. കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവാ സേവ സൊസൈറ്റി വാര്‍ഡിലെ കുട്ടികള്‍ക്ക് ബുക്കുകള്‍ എത്തിച്ചുനല്‍കി. എം.സി.സി സിസ്റ്റേഴ്സ് സുപ്പീരിയര്‍ ജോസിയയാണ് ടി.വിയും സ്മാര്‍ട്ട്‌ഫോണും സംഭാവന ചെയ്തത്. കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ തുടങ്ങിയവരും സേവന പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story