Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2021 5:29 AM IST Updated On
date_range 11 Jun 2021 5:29 AM ISTമാലി മുളക് വാങ്ങാനാളില്ല; കർഷകർ ദുരിതത്തിൽ
text_fieldsbookmark_border
ചെറുതോണി: കഴിഞ്ഞ സീസണിൽ 150 രൂപവരെ വില ലഭിച്ചിരുന്ന മാലി മുളകിന് ആവശ്യക്കാരില്ല. ചെടിയിൽനിന്ന് മുളക് പഴുത്ത് നശിക്കുകയാണ്. ഇത് ചെടിതന്നെ നശിക്കാനും ഇടയാക്കുന്നു. ഹൈറേഞ്ചിൽ ഏതാനും ടൗണുകളിൽ മാത്രമാണ് മാലി മുളകിന് ആവശ്യക്കാറുള്ളൂ. ലോക്ഡൗണിൽ വ്യാപാരികൾ മാലി മുളക് വാങ്ങാതായി. മാലി മുളക് അമിതമായി മൂത്താൽപോലും ആരും വാങ്ങില്ല. സംസ്കരണം അറിയാത്തതും കാലവർഷം ആരംഭിച്ചതും മുളക് ഉണങ്ങി സൂക്ഷിക്കുന്നതിനും തടസ്സമാകുന്നു. ഒരിക്കൽ കൃഷി ചെയ്താൽ ഏതാനും വർഷത്തേക്ക് വിളവ് ലഭിക്കുമെന്നതിനാൽ ധാരാളം കർഷകർ മാലി മുളക് കൃഷി ചെയ്യുന്നുണ്ട്. സമയത്ത് വിളവെടുക്കാതെ വന്നാൽ ചെടിയും നശിക്കുമെന്നതിനാൽ കർഷകർ മുളക് പറിച്ചുകളയുകയാണിപ്പോൾ. മാലി മുളക് വ്യാപാര കേന്ദ്രങ്ങൾ തുറക്കാനും മുളക് ശേഖരിക്കാനും അടിയന്തര നടപടിയുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം. -------- ഫോട്ടോ : മരിയാപുരം കുതിരക്കല്ലിൽ ഈരൂരുക്കിൽ ജോബിയുടെ തോട്ടത്തിൽ പഴുത്തുനിൽക്കുന്ന മാലി മുളക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story