Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിൽ ഇളവുകൾ

ജില്ലയിൽ ഇളവുകൾ ഇങ്ങനെ

text_fields
bookmark_border
തൊടുപുഴ: ഇൗ മാസം 16 വരെ ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനാനുമതി നല്‍കിയവയുടെ വിവരങ്ങള്‍: * റേഷന്‍ കടകള്‍, പലചരക്ക്, പഴം, പച്ചക്കറി, പാലും പാലുല്‍പന്നങ്ങളും, മാംസം, മത്സ്യം, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റകള്‍, റബര്‍ ട്രേഡിങ് കടകള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ (ഇലക്ട്രിക്കല്‍, പ്ലംബിങ്​ കടകള്‍ ഉള്‍പ്പെടെ), വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ (പാക്കിങ്​ സാമഗ്രികള്‍ ഉള്‍പ്പെടെ) വില്‍ക്കുന്ന കടകള്‍ എന്നിവക്ക്​ രാവിലെ ഒമ്പതുമുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. * ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവക്ക്​ ഹോം ഡെലിവറി, പാഴ്സല്‍ എന്നിവക്ക്​ മാത്രമായി രാവിലെ ഒമ്പത്​ മുതല്‍ രാത്രി 7.30 വരെ. * ലോക്​ഡൗണിൽ അനുമതി നല്‍കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സൈറ്റ് എന്‍ജിനീയര്‍മാര്‍/ സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ രേഖയുടെയോ/ അംഗീകാര പത്രത്തി​ൻെറയോ അടിസ്ഥാനത്തില്‍ യാത്ര ചെയ്യാം. * തുണിക്കടകള്‍, ജ്വല്ലറികള്‍, സ്​റ്റേഷനറി, കണ്ണട, കേള്‍വി ഉപകരണം, സ്ത്രീശുചിത്വ വസ്തുക്കള്‍, ചെരിപ്പ് കടകള്‍, ബുക്ക് സ്​റ്റാള്‍, റിപ്പയറിങ്​ കടകള്‍ (ടി.വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, മോട്ടോര്‍ വാഹനങ്ങൾ....) എന്നിവക്ക്​ വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ. * വാഹന ഷോറൂമുകള്‍ (വാഹനങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് മാത്രമായി) വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ ഉച്ചക്ക്​ രണ്ടുവരെ. വാഹനവില്‍പന അനുവദിക്കില്ല. * ബാങ്കുകള്‍, ധനകാര്യ/ പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട്​ അഞ്ചുവരെ. --- 12, 13 തീയതികളിൽ ലോക്​ഡൗൺ നിയന്ത്രണങ്ങൾ കർശനമായതിനാൽ താഴെപ്പറയുന്നവക്ക്​ മാത്രമാണ്​ അനുമതി. * അവശ്യസര്‍വിസുകളായ കേന്ദ്ര/ സംസ്ഥാന സര്‍ക്കാറുകളുടെയും സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍ എന്നിവയുടെയും ഓഫിസുകള്‍ക്ക് തുറക്കാം. * അവശ്യ സർവിസുകളായ വ്യവസായ സ്ഥാപനങ്ങള്‍/ കമ്പനികള്‍ തുടങ്ങിയവക്ക്​ പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി യാത്ര ചെയ്യാം. രോഗികള്‍, അടിയന്തര ചികിത്സ ആവശ്യമായ വ്യക്തികള്‍, കോവിഡ് വാക്സിന്‍ സ്വീകരിക്കാൻ യാത്രചെയ്യുന്നവർ എന്നിവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ രേഖകളുമായി യാത്ര ചെയ്യാം. * ഭക്ഷ്യ വസ്തുക്കള്‍, പലചരക്ക്, പഴം-പച്ചക്കറി, പാലും പാലുല്‍പന്നങ്ങളും മാംസം, മല്‍സ്യം എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതല്‍ രാത്രി ഏഴ​​ുവരെ തുറക്കാം. റസ്​റ്റാറൻറുകള്‍, ബേക്കറികള്‍ എന്നിവക്ക്​ ഹോം ഡെലിവറി/ പാർസല്‍ സര്‍വിസിന് മാത്രമായി രാവിലെ ഏഴുമുതല്‍ രാത്രി ഏഴ​ുവരെ തുറക്കാം. * ദീര്‍ഘദൂര ബസ് സര്‍വിസുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ട്​. യാത്രരേഖ/ ടിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് യാത്രചെയ്യാം. ചരക്ക് വാഹനങ്ങള്‍ക്കും സ്വകാര്യ/ ടാക്സി വാഹനങ്ങള്‍ക്ക് യാത്രക്കാരെ ബസ് ടെര്‍മിനലുകള്‍/സ്​റ്റോപ്പുകള്‍/ സ്​റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിൽ എത്തിക്കാനും അനുമതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story