Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബി.ജെ.പി പ്രതിഷേധ...

ബി.ജെ.പി പ്രതിഷേധ ജ്വാല

text_fields
bookmark_border
തൊടുപുഴ: ഇടതു​ ഫാഷിസത്തിൽ ബി.ജെ.പി നടത്തുന്ന പ്രതിഷേധ ജ്വാലയുടെ ജില്ലതല ഉദ്​ഘാടനം തൊടുപുഴ സിവിൽ സ​്​റ്റേഷനു മുന്നിൽ പാർട്ടി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കൊടകര കവർച്ചക്കേസിൽ വാദിയെ പ്രതിയാക്കുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ സജീവ പ്രവർത്തകരെയും പൊതുസമൂഹത്തിൽ വെറുക്കപ്പെട്ടവരെയുമാണ് പിണറായി ഈ കേസി​ൻെറ കാർമികത്വം ഏൽപിച്ചത്. ജയിലിലുള്ള പ്രതികളുടെ രാഷ്​ട്രീയ ബന്ധം പുറത്തുവിടാൻ സർക്കാർ തയാറാകണം. പ്രതിഷേധ ജ്വാലയിൽ ജില്ല പ്രസിഡൻറ്​ കെ.എസ്​. അജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ബിനു ജെ. കൈമൾ, പി.പി. സാനു, പി.ആർ. വിനോദ്, അഡ്വ. അമ്പിളി, പി.ജി. രാജശേഖരൻ, കെ.പി. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ------------------- അതിജീവനം പദ്ധതിക്ക് തുടക്കം ചെറുതോണി: കോവിഡ് കാലയളവിൽ കുട്ടികൾ അനുഭവിക്കുന്ന ആരോഗ്യ മാനസിക പ്രശ്നങ്ങൾ ഡോക്ടറുമായി പങ്കുവെക്കുന്നതിനും പരിഹാരമാർഗങ്ങൾ തേടാനുമായി സമഗ്ര ശിക്ഷ കേരളം അറക്കുളം ബി.ആർ.സി നേതൃത്വത്തിൽ അതിജീവനം പദ്ധതിക്ക് തുടക്കമായി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി കുട്ടികളാണ് പങ്കെടുക്കേണ്ടത്. ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് ഏഴു മുതൽ ഒമ്പതുവരെ കുട്ടികൾക്ക് ഡോ. ക്രിസ്​റ്റി ജെ. തുണ്ടിപ്പറമ്പിലുമായി സംസാരിക്കാം. കുടുംബത്തിലുള്ളവർക്കും ഫോണിലൂടെ സംസാരിക്കാം. ഫോൺ: 9895313720. പരിപാടിയുടെ ഉദ്​ഘാടനം എസ്.എസ്.കെ ജില്ല കോഓഡിനേറ്റർ ഡി. ബിന്ദു മോൾ നിർവഹിച്ചു. അറക്കുളം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.വി. രാജു, അറക്കുളം ബി.പി.സി മുരുകൻ വി. അയത്തിൽ, പാറേമാവ് ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ക്രിസ്​റ്റി ജെ. തുണ്ടിപ്പറമ്പിൽ, ട്രെയിനർ എസ്. വിനീഷ്യ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story