Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചൂണ്ടയിട്ടും...

ചൂണ്ടയിട്ടും വലകെട്ടിയും ലോക്ഡൗണില്‍ വരുമാനം കണ്ടെത്തി കുടുംബങ്ങള്‍

text_fields
bookmark_border
നെടുങ്കണ്ടം: ലോക്ഡൗണില്‍ ദുരിതത്തിലായ നിരവധി കുടുംബങ്ങളുടെ ആശ്രയമാണ് പൊന്മുടി ജലാശയത്തിലെ മത്സ്യസമ്പത്ത്. ചൂണ്ടയിട്ടും, വലകെട്ടിയും വരുമാനം കണ്ടെത്തുകയാണ്​ രാജാക്കാട് കൊന്നത്തടി അടക്കം പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍. കൂലിവേല ചെയ്ത്​ കുടുംബം പുലര്‍ത്തിയിരുന്നവരാണിവര്‍. സര്‍ക്കാര്‍ സഹായങ്ങള്‍ എത്തുന്നുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പലരും നേരിടുന്നത്. ലോക്ഡൗണില്‍ മുഴുപട്ടിണിയുടെ നടുവിലെത്തിയവരാണ്​ മലയോരത്തെ കുടിയേറ്റ ഗ്രാമങ്ങളിലെ കര്‍ഷകത്തൊഴിലാളികള്‍. സര്‍ക്കാര്‍ കിറ്റുകളും സന്നദ്ധ സംഘടനകളും മറ്റും നല്‍കുന്ന സഹായവും മാത്രമാണ് ഇവരുടെ ആശ്രയം. എന്നാല്‍, മറ്റ് ചെലവുകള്‍ക്കടക്കം കടുത്ത പ്രതിസന്ധി നേരിട്ടപ്പോ​ഴാണ്​ പൊന്മുടി ജലശായത്തെ ആശ്രയിക്കാന്‍ തുടങ്ങിയത്. ഭക്ഷണവുമായി രാവിലെയെത്തുന്നവര്‍ ചൂണ്ടയിട്ടും വല കെട്ടിയും മത്സ്യബന്ധനം നടത്തും. ചൂണ്ടയുമായി വൈകുന്നതുവരെ ഇരുന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനാകുമെന്ന് ഇവര്‍ പറയുന്നു. മറ്റ് തൊഴിലുകള്‍ക്ക്്് പോകാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ മുഴുവന്‍സമയവും മീന്‍പിടിത്തം തന്നെ. ഗോള്‍ഡ് ഫിഷ്, സിലോപ്യ തുടങ്ങിയ മീനുകളാണ് കൂടുതലായും ഇവിടെനിന്ന്​ ലഭിക്കുന്നത്. കിലോക്ക്​ 250 മുതല്‍ 350 വരെയാണ്​ വില. മത്സ്യകൃഷി വ്യാപാനത്തി​ൻെറ ഭാഗമായി മുമ്പ് ഫിഷറീസ് വകുപ്പ് ജലാശയത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചതും ലോക്ഡൗണ്‍ കാലത്ത് നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story