Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:30 AM IST Updated On
date_range 8 Jun 2021 5:30 AM ISTലക്ഷദ്വീപ്: എം.പിക്ക് നിവേദനം നൽകി
text_fieldsbookmark_border
തൊടുപുഴ: ലക്ഷദ്വീപിനോടുള്ള കേന്ദ്ര സർക്കാറിൻെറ വംശീയ ഉന്മൂലന നിലപാടുകൾക്കെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ് നേതാക്കൾ ഡീൻ കുര്യാക്കോസ് എം.പിക്ക് നിവേദനം നൽകി. കരിനിയമങ്ങൾ നടപ്പാക്കി ദ്വീപിൻെറ സമാധാനാന്തരീക്ഷം താറുമാറാക്കുന്ന ആർ.എസ്.എസ് ഏജൻറ് പ്രഫുൽ ഖോദ പട്ടേലിനെ ലക്ഷദ്വീപിൽനിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംഘടിപ്പിച്ച കാമ്പയിൻെറ ഭാഗമായി രാഷ്ട്രപതി, രാജ്യസഭ ചെയർമാൻ, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പ്രവർത്തകർ ഇ മെയിൽ അയച്ചു. മിനിക്കോയ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർമാൻ ഡോ. മുനീർ മണിക്ഫാനും മറ്റ് സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുത്ത ഓൺലൈൻ പ്രതിഷേധവും നടന്നു. സംസ്ഥാന സെക്രട്ടറി അമീൻ റിയാസ്, ജില്ല പ്രസിഡൻറ് അൻഷാദ് അടിമാലി, സലീൽ മുഹമ്മദ് എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. ചിത്രം TDL105 fraternity: ലക്ഷദ്വീപ് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ് നേതാക്കൾ ഡീൻ കുര്യക്കോസ് എം.പിക്ക് നിവേദനം നൽകുന്നു ------------- ഇൗ വിദ്യാർഥികൾക്ക് അസംബ്ലിയുമുണ്ട്. തൊടുപുഴ: ലോക് ഡൗൺ മൂലം മുറികളിൽ തളച്ചിടപ്പെട്ട കുട്ടികൾക്കായി ഒാൺലൈൻ അസംബ്ലി സംഘടിപ്പിച്ച് അരിക്കുഴയിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്. ഗൂഗിൾ മീറ്റ് ക്ലാസുകൾക്കു പുറമെയാണ് ദിവസവും നടക്കുന്ന അസംബ്ലി. ഹെഡ്മാസ്റ്റർ വി.എൻ. സീമയുടെ നേതൃത്വത്തിൽ അധ്യാപകരായ സിസി കെ. ജോസഫ്, സോനു കെ. ദിവാകരൻ, സിനി ടി. ശ്രീധർ, അനുമോൾ ബേബി എന്നിവരാണ് കുട്ടികളെ ഇതിനായി സജ്ജരാക്കുന്നത്. ആദ്യ ദിവസം നാലാം ക്ലാസ് വിദ്യാർഥികളും രണ്ടാം ദിവസം മൂന്നാം ക്ലാസുകാരും മൂന്നാം ദിവസം രണ്ടാം ക്ലാസുകാരും അസംബ്ലിയിൽ പെങ്കടുത്തു. ഇൗശ്വര പ്രാർഥന, പ്രതിജ്ഞ, വ്യായാമം, പുസ്തക പരിചയം, ചിന്താവിഷയം അവതരണം, ദേശീയഗാനം എന്നിങ്ങനെ പതിവ് അസംബ്ലിയിലെ എല്ലാ പരിപാടികളും ഒാൺലൈൻ അസംബ്ലിയിലുമുണ്ട്. ലോക്ഡൗൺ കാലത്ത് എങ്ങനെയൊക്കെ കുട്ടികളെ ചേർത്തു നിർത്താം എന്നതിന് ഉദാഹരണമാണ് ഒാൺലൈൻ അസംബ്ലി എന്ന് അധ്യാപകർ പറഞ്ഞു. ---------------------- 234 പേര്‍ക്ക് കോവിഡ്; 904 പേർ രോഗമുക്തരായി തൊടുപുഴ: ജില്ലയില്‍ തിങ്കളാഴ്ച 234 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10.68 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 904 പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത ഏഴ് കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി അഞ്ച്, അറക്കുളം മൂന്ന്, ചക്കുപള്ളം നാല്, ചിന്നക്കനാൽ ഒന്ന്, ദേവികുളം ഒന്ന്, ഇടവെട്ടി നാല്, ഇരട്ടയാർ നാല്, കഞ്ഞിക്കുഴി ഒന്ന്, കാമാക്ഷി ഒന്ന്, കാഞ്ചിയാർ ഒന്ന്, കരിമണ്ണൂർ ഒന്ന്, കരിങ്കുന്നം മൂന്ന്, കരുണാപുരം മൂന്ന്, കട്ടപ്പന എട്ട്, കൊക്കയാർ ഒന്ന്, കുമളി 11, മണക്കാട് ഒന്ന്, മാങ്കുളം 22, മറയൂർ 22, മൂന്നാർ രണ്ട്, മുട്ടം ഒന്ന്, നെടുങ്കണ്ടം 13, പള്ളിവാസൽ നാല്, പാമ്പാടുംപാറ രണ്ട്, പീരുമേട് രണ്ട്, പെരുവന്താനം ഒന്ന്, പുറപ്പുഴ ഒന്ന്, രാജാക്കാട് ഒന്ന്, ശാന്തൻപാറ അഞ്ച്, സേനാപതി രണ്ട്, തൊടുപുഴ 19, ഉടുമ്പൻചോല 22, ഉപ്പുതറ ഒന്ന്, വണ്ടൻമേട് 23, വണ്ടിപ്പെരിയാർ അഞ്ച്, വണ്ണപ്പുറം നാല്, വട്ടവട 17, വാഴത്തോപ്പ് ആറ്, വെള്ളത്തൂവൽ നാല്, വെള്ളിയാമറ്റം രണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story