Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2021 5:29 AM IST Updated On
date_range 5 Jun 2021 5:29 AM ISTനാടും വീടും ശുചീകരിക്കണം
text_fieldsbookmark_border
തൊടുപുഴ: ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശനി, ഞായർ ദിവസങ്ങളിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തങ്ങളിൽ പങ്കാളികളായി നാടുംവീടും ശുചീകരിക്കണമെന്ന് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അഭ്യർഥിച്ചു. എല്ലാ വാർഡുകളിലും ജനപ്രതിനിധികൾ നേതൃത്വം നൽകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചുപേരിൽ കൂടാത്ത ചെറുസംഘങ്ങളായി തിരിഞ്ഞാകും ശുചീകരണം. 20 മുതൽ 25 വരെ വീടുകൾ ഉൾപ്പെടുന്ന ചെറുയൂനിറ്റുകളായി ഓരോ വാർഡിനെയും വിഭജിച്ച് ഓരോ പ്രദേശത്തും താമസിക്കുന്നവർ അവരവരുടെ വീടും പരിസരവും പൊതുഇടങ്ങളും ശുചീകരിക്കണം. ശേഖരിക്കുന്ന മാലിന്യങ്ങൾ സുരക്ഷിതമായി നീക്കുന്നതിനും സംസ്കരിക്കുന്നതിനും ആവശ്യമായ നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ട് -ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story