Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2021 5:29 AM IST Updated On
date_range 5 Jun 2021 5:29 AM ISTകാർഷിക മേഖലക്ക് അർഹമായ പരിഗണന നൽകിയില്ല- പി.ജെ. ജോസഫ്
text_fieldsbookmark_border
തൊടുപുഴ: ബജറ്റിൽ കാർഷിക മേഖലക്ക് അർഹമായ പരിഗണന നൽകിയിട്ടില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. വ്യാപാര മേഖലക്ക് ഉത്തേജക പാക്കേജ് ഉണ്ടാകേണ്ടതായിരുന്നു. വായ്പ പദ്ധതികളാണ് പൊതുവെ പറഞ്ഞത്. ടൂറിസം സർക്യൂട്ട് നിശ്ചയിച്ചപ്പോൾ മധ്യകേരളം തഴയപ്പെട്ടു. കുമരകം, തേക്കടി, മൂന്നാർ സർക്യൂട്ട് വിട്ടുകളഞ്ഞത് ശരിയായില്ല. കാർഷിക- വ്യവസായിക മേഖലകൾക്ക് ഉണർവുണ്ടാകുന്ന നിർദേശങ്ങൾ ഒന്നും ബജറ്റിൽ ഇല്ലെന്നും ജോസഫ് പറഞ്ഞു. പൗരത്വ നിഷേധം: പി.ഡി.പി സമരം ഇന്ന് തൊടുപുഴ: മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പി.ഡി.പി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രണ്ടാംഘട്ട പ്രക്ഷോഭം അഞ്ചിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് ജില്ല സെക്രട്ടറി നജീബ് കളരിക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story