Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലയത്തിനു സമീപം...

ലയത്തിനു സമീപം പുലിയെന്ന്​ അഭ്യൂഹം; തൊഴിലാളികൾ ഭീതിയിൽ

text_fields
bookmark_border
മൂന്നാർ: തൊഴിലാളി ലയത്തിനു മുന്നിൽ രണ്ടുവട്ടം പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതോടെ ജനങ്ങൾ ഭീതിയിൽ. മൂന്നാർ - മാട്ടുപ്പെട്ടി റോഡിലെ കൊരണ്ടിക്കാട്ടാണ് നട്ടുച്ചക്ക്​ പുലിയെ കണ്ടതായി പറയുന്നത്. സ്കൂൾ, കടകൾ, തൊഴിലാളി ലയങ്ങൾ എന്നിവയുള്ള തിരക്കേറിയ കവലയാണ് കൊരണ്ടിക്കാട്. പ്രധാന റോഡി​ൻെറ മുകൾ ഭാഗത്തുള്ള കമ്പനിവക ലയത്തി​ൻെറ മുറ്റത്താണ് രണ്ടുപ്രാവശ്യം പുലിയെ കണ്ടത്. ബുധനാഴ്ച രാത്രി പുലിയെപ്പോലെയുള്ള ഏതോ ജീവി ലയത്തിനു മുന്നിലൂടെ ഓടിപ്പോയതായി കണ്ടിരുന്നു. എന്നാൽ, പുലിയാണെന്ന് ഉറപ്പിച്ചിരുന്നില്ല. വ്യാഴാഴ്ച ഉച്ചക്ക്​ ഒരു മണിക്ക് കമ്പനി ഡ്രൈവർ വനരാജ് ത​ൻെറ ക്വാർട്ടേഴ്സിനു മുന്നിൽ നിൽക്കുമ്പോൾ പുലിയെ നേരിട്ട് കണ്ടതായി പറയുന്നു. ഇടത്തരം വലുപ്പമുള്ള പുലി ഗ്രാംസ് ലാൻഡ്​ റോഡിനു സമീപമുള്ള കാട്ടിലേക്ക് പോയി. മൂന്നാർ ടൗണിനും മാട്ടുപ്പെട്ടിക്കും ഇടയിലുള്ള ഇവിടെ പുലിയെ കണ്ടെന്ന വാർത്ത വലിയ പരിഭ്രാന്തി സൃഷ്​ടിച്ചു. എന്നാൽ, ജനവാസകേന്ദ്രങ്ങളിൽ പുലി ഇറങ്ങാൻ സാധ്യത കുറവാണെന്ന് പറയപ്പെടുന്നു. ഏതെങ്കിലും തരത്തിൽ പരിക്കേറ്റ വന്യമൃഗങ്ങൾ എളുപ്പത്തിൽ ഇരതേടാനായി നാട്ടിലിറങ്ങാറുണ്ട്. ജനവാസ കേന്ദ്രത്തിലെ പുലി സാന്നിധ്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story