Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലോക്​ഡൗണിൽ കുരുങ്ങി...

ലോക്​ഡൗണിൽ കുരുങ്ങി ചെറുതോണി പാലം

text_fields
bookmark_border
ചെറുതോണി: അടുത്ത വർഷം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ചെറുതോണി പാലത്തി​ൻെറ നിർമാണ പ്രവർത്തനങ്ങൾ ലോക്​ഡൗണിൽ കുരുങ്ങി സ്തംഭനത്തിൽ. ​പാലത്തി​ൻെറ അടിത്തറ പോലും പൂർത്തിയായിട്ടില്ല. തമിഴ്നാട്ടുകാരായിരുന്നു നിർമാണ തൊഴിലാളികൾ. ലോക്​ഡൗൺ പ്രഖ്യാപനം വന്നതോടെ ഇവർ പണിനിർത്തി സ്ഥലം വിട്ടു. കാലവർഷം ശക്തിപ്രാപിക്കുകയും ഇടുക്കി അണക്കെട്ട്​ തുറക്കേണ്ടിവരികയും ചെയ്​താൽ തുടങ്ങിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങൾ വെള്ളത്തിലാകുമെന്ന ആശങ്കയിലാണ്​ കരാറുകാരും അധികൃതരും. കൂടുതല്‍ വെള്ളമൊഴുകിയെത്തിയാല്‍ കോടിക്കണക്കിന്​ രൂപയുടെ നഷ്​ടമുണ്ടാകും. 20 കോടിയുടെ നിർമാണമാണ് ഇവിടെ നടക്കുന്നത്. പാലത്തി​ൻെറ ആദ്യ രൂപരേഖ മാറ്റിയത്​ സംബന്ധിച്ച തര്‍ക്കവും നിർമാണത്തെ ബാധിച്ചു. തര്‍ക്കം പരിഹരിച്ചപ്പോള്‍ ലോക്ഡൗണുമായി. ലോക് ഡൗണ്‍ സമയത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്​ കലക്​ടർക്ക്​ നിവേദനം നൽകി കാത്തിരിക്കുകയാണ്​ തൊഴിലാളികളും കരാറുകാരും. ചിത്രം Tdl101 cheruthoni palam: ലോക്ഡൗണിനെത്തുടര്‍ന്ന് നിർമാണം മുടങ്ങിയ ചെറുതോണി പാലം ഓൺലൈൻ നർമസല്ലാപം കരിമണ്ണൂർ: സൻെറ്​ ജോസഫ്​സ്​ ഹയർ സെക്കൻഡറി സ്കൂളിൽ 'ഓൺലൈൻ നർമസല്ലാപം' സംഘടിപ്പിച്ചു. മിമിക്രി കലാകാരനും നടനുമായ സാജു നവോദയ(പാഷാണം ഷാജി), നാടൻപാട്ട്​ കലാകാരൻ സാബു ആരക്കുഴ എന്നിവർ പ​െങ്കടുത്തു. ഒരു വർഷമായി വീടുകളിൽ മൊബൈൽ സ്​ക്രീനിൽ പഠനവും കളികളും ഒതുങ്ങിപ്പോയ കൗമാരക്കാർ ഇഷ്​ട താരത്തോടൊപ്പം പാട്ടുപാടിയും കഥകൾ പറഞ്ഞും സമയം ചെലവഴിച്ചു. കുട്ടിക​േളാടൊപ്പം മാതാപിതാക്കളും പരിപാടിയിൽ പ​െങ്കടുത്തു. പ്രിൻസിപ്പൽ ബിസോയി ജോർജ്​ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ​േഡാ. സ്​റ്റാൻലി പുൽപ്രയിൽ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്​മാസ്​റ്റർ സജി മാത്യു, സ്​റ്റാഫ്​ സെക്രട്ടറി ബിന്ദു പി. കുര്യാക്കോസ്​, രൂപ ജെയിംസ്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story