Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജന്മദിനത്തിൽ അറിവി​െൻറ...

ജന്മദിനത്തിൽ അറിവി​െൻറ ദീപംതെളിച്ച്​ ഇരട്ടകൾ

text_fields
bookmark_border
ജന്മദിനത്തിൽ അറിവി​ൻെറ ദീപംതെളിച്ച്​ ഇരട്ടകൾ കരിമണ്ണൂർ: ഇൗ വർഷം അഞ്ചാംക്ലാസിൽ ചേർന്ന ഇയോണയുടെയും ഡിയോണയുടെയും ജന്മദിനം കൂടിയായിരുന്നു ജൂൺ ഒന്ന്​. കരിമണ്ണൂർ സൻെറ്​ ജോസഫ്​സ്​ ഹയർ സെക്കൻഡറി സ്​കൂളിൽ അധ്യയനവർഷത്തിന്​ തുടക്കംകുറിച്ച്​ മുഴുവൻ വിദ്യാർഥികളുടെയും പ്രതിനിധികളായി അറിവി​ൻെറ ദീപം തെളിച്ചത്​ ഇരട്ടകളായ ഇൗ കൊച്ചുമിടുക്കികളായിരുന്നു. പുത​ുതായി പ്രവേശനം നേടിയ നാനൂറിൽപരം വിദ്യാർഥികളെ ഉൾപ്പെടെ ഉൾക്കൊള്ളാനുള്ള ശ്രമത്തി​ൻെറ ഭാഗമായി ഗൂഗ്​ൾ മീറ്റ്, ഫേസ്ബുക്ക് ലൈവ്, യൂട്യൂബ് ലൈവ് മാധ്യമങ്ങളിൽകൂടിയാണ്​ സ്​കൂളിൽ വെർച്വൽ പ്രവേശനോത്സവം സംഘടിപ്പിച്ചത്​. ഗൂഗ്​ൾ മീറ്റിലൂടെ 40ൽപരം ക്ലാസ്തല പ്രവേശനോത്സവങ്ങളും നടന്നു. സ്കൂൾതല ആഘോഷം സ്കൂൾ മാനേജർ റവ. ഡോ. സ്​റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ കരിമണ്ണൂർ പഞ്ചായത്ത് അംഗവുമായ ലിയോ കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിസോയ് ജോർജ്, എം.പി.ടി.എ പ്രസിഡൻറ്​ റാണി ഷിമ്മി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്​റ്റർ സജി മാത്യു സ്വാഗതവും സ്​റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം നന്ദിയും പറഞ്ഞു. സീനിയർ അസിസ്​റ്റൻറ്​ ഷെർലി ജോൺ, അധ്യാപകരായ സോജൻ അബ്രഹാം, ജയ്സൺ ജോസ്, ജോ മാത്യു, ബിജു ജോസഫ്, ഷൈനി സേവിയർ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം TDL103 praveshanolsavam: കരിമണ്ണൂർ സൻെറ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരട്ടകളായ ഇയോണയും ഡിയോണയും അധ്യയന വർഷാരംഭത്തിന്​ തുടക്കംകുറിച്ച്​ ദീപം തെളിക്കുന്നു. ഹെഡ്മാസ്​റ്റർ സജി മാത്യു സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story