Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:28 AM IST Updated On
date_range 1 Jun 2021 5:28 AM ISTജില്ലയിൽ കോവിഡ് ബാധിതർ കുറയുന്നു
text_fieldsbookmark_border
തൊടുപുഴ: ജില്ലക്ക് ആശ്വാസമേകി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. തിങ്കളാഴ്ച 263 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് 10.21 ശതമാനം. 1308 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 20, ആലക്കോട് നാല്, അറക്കുളം രണ്ട്, അയ്യപ്പൻകോവിൽ രണ്ട്, ചക്കുപള്ളം ആറ്, ചിന്നക്കനാൽ നാല്, ദേവികുളം 17, ഇടവെട്ടി അഞ്ച്, ഏലപ്പാറ ഒന്ന്, ഇരട്ടയാർ മൂന്ന്, കഞ്ഞിക്കുഴി രണ്ട്, കാമാക്ഷി അഞ്ച്, കാഞ്ചിയാർ മൂന്ന്, കാന്തല്ലൂർ ഒന്ന്, കരിമണ്ണൂർ ആറ്, കരിങ്കുന്നം ഒന്ന്, കരുണാപുരം ആറ്, കട്ടപ്പന 13, കുമാരമംഗലം അഞ്ച്, കുമളി നാല്, മണക്കാട് മൂന്ന്, മറയൂർ ഒന്ന്, മൂന്നാർ ഏഴ്, മുട്ടം രണ്ട്, നെടുങ്കണ്ടം 16, പള്ളിവാസൽ 16, പാമ്പാടുംപാറ അഞ്ച്, പീരുമേട് ഒന്ന്, പെരുവന്താനം ഒന്ന്, പുറപ്പുഴ മൂന്ന്, രാജാക്കാട് നാല്, ശാന്തൻപാറ രണ്ട്, സേനാപതി ഒന്ന്, തൊടുപുഴ 20, ഉടുമ്പൻചോല 25, ഉടുമ്പന്നൂർ അഞ്ച്, ഉപ്പുതറ ഒന്ന്, വണ്ടൻമേട് 12, വണ്ടിപ്പെരിയാർ 11, വണ്ണപ്പുറം നാല്, വാത്തിക്കുടി രണ്ട്, വാഴത്തോപ്പ് നാല്, വെള്ളത്തൂവൽ മൂന്ന്, വെള്ളിയാമറ്റം നാല്. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത ഒമ്പത് കേസുകൾ സ്ഥിരീകരിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങൾ തൊടുപുഴ: 45 വയസ്സിന് മുകളിലുള്ളവർക്ക് കോവാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് ചൊവ്വാഴ്ച തൊടുപുഴ ജില്ല ആശുപത്രി, ഇടുക്കി മെഡിക്കൽ കോളജ്, കട്ടപ്പന താലൂക്ക് ഹെഡ്ക്വാർേട്ടഴ്സ് ആശുപത്രി, പീരുമേട് എസ്.എം.എസ് ക്ലബ്, നെടുങ്കണ്ടം താലൂക്ക് ഹെഡ്ക്വാർേട്ടഴ്സ് ആശുപത്രി എന്നിവിടങ്ങളിൽ ഉണ്ടായിരിക്കും. അപേക്ഷ ക്ഷണിച്ചു തൊടുപുഴ: പട്ടികവർഗ വികസന വകുപ്പിനു കീഴില്‍ പൈനാവ് എം.ആര്‍.എസില്‍ ആറാം ക്ലാസിലേക്ക് പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് മാത്രവും (ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും) , മൂന്നാര്‍ എം.ആര്‍.എസില്‍ അഞ്ചാം ക്ലാസിലേക്ക് ആണ്‍കുട്ടികള്‍ക്ക് മാത്രവും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പട്ടികജാതി, പട്ടികവർഗ വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളില്‍ അപേക്ഷ േഫാറം ലഭിക്കും. അവസാന തീയതി ജൂണ്‍ 10. ഫോൺ: 04864 224399.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story