Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദുരൂഹത നിറഞ്ഞ്​...

ദുരൂഹത നിറഞ്ഞ്​ അനധികൃത ശ്​മശാനം: സമരത്തിനൊരുങ്ങി സമീപവാസികൾ

text_fields
bookmark_border
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത്​ ഒമ്പതാം വാര്‍ഡ് മഴുവടി അമ്പലക്കവലയിലെ അനധികൃത ശ്മശാനത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്​. മാനദണ്ഡങ്ങള്‍ പാലിക്കാതെയും പഞ്ചായത്തി‍ൻെറയോ സര്‍ക്കാറി‍ൻെറയോ അനുവാദമില്ലാതെയുമാണ് ശ്​മശാനം നിർമിച്ചത്. സ്ഥിരം കല്ലറകൾക്ക്​ പുറമെ താല്‍ക്കാലിക കുഴികളും നിർമിച്ചിട്ടുണ്ട്. ആദിവാസി മേഖലയായ ഇവിടെ പുറത്തുനിന്നെത്തിയവർ പട്ടയമില്ലാത്ത ഭൂമി പലരില്‍നിന്നായി 20 സൻെറ്​ വീതം വാങ്ങ​ുകയായിരുന്നു. ചില സംഘടനകളാണ് ശ്മശാനത്തിനു പിന്നിലെന്ന് പറയപ്പെടുന്നു. സ്ഥലം വാങ്ങിയതും കല്ലറകള്‍ നിർമിച്ചതും സമീപവാസികൾ അറിഞ്ഞിരുന്നില്ല. പലപ്പോഴും രാത്രിയിലാണ് മൃതദേഹം മറവുചെയ്യാന്‍ കൊണ്ടുവരുന്നത്. ജില്ലക്കു പുറത്തുനിന്നാണ് കൂടുതലും കൊണ്ടുവരുന്നതെന്ന്​ ആരോപണമുണ്ട്​. രാത്രിയില്‍ അടക്കം ചെയ്യുന്നതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാർ സമീപവാസികൾ പറഞ്ഞു. വണ്ണപ്പുറം- രാമക്കല്‍മേട് സംസ്ഥാന പാതയോരത്തെ കുന്നിന്‍പുറത്തെ പാറക്കെട്ടിലാണ് കല്ലറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രദേശം കാടുപിടിച്ചുകിടക്കുന്നതിനാല്‍ രാത്രിയില്‍ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയെന്നും നാട്ടുകാര്‍ പറയുന്നു. ശ്മശാനത്തിനെതിരെ പഞ്ചായത്തിനു മുന്നില്‍ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story