Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവെര്‍ച്വല്‍...

വെര്‍ച്വല്‍ പ്രവേശനോത്സവം: ഒരുക്കം

text_fields
bookmark_border
നെടുങ്കണ്ടം: ജില്ലയിലെ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന കല്ലാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവ ഒരുക്കം പൂര്‍ത്തിയായി. 2021 -22 അധ്യയന വര്‍ഷത്തിലെ ക്ലാസുകള്‍ ചൊവ്വാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ 8.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പ്രവേശനോത്സവത്തി​ൻെറ തൊട്ടുപിന്നാലെയാണ് സ്‌കൂള്‍തല പ്രവേശനോത്സവം. ഡീന്‍ കുര്യാക്കോസ് എം.പി ജില്ലതല സന്ദേശം നല്‍കും. കോവിഡ് കാലം കണക്കിലെടുത്ത് ഈ വര്‍ഷവും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയായിരിക്കും പരിപാടികൾ. ഇതിനായി ഒന്നിലധികം ഗൂഗ്​ള്‍ മീറ്റ് ലിങ്കുകള്‍, ഫേസ്ബുക്ക് ലൈവ്, യൂട്യൂബ് സ്ട്രീമിങ്​ എന്നിവയിലൂടെ പ്രവേശനോത്സവ പരിപാടികള്‍ തത്സമയം വിദ്യാർഥികളിലും രക്ഷിതാക്കളിലുമെത്തിക്കും. എം.എം. മണി എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ്​ ടി.എം. ജോണ്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിദ്യാർഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള നൃത്താവിഷ്‌കാരം, സ്‌കൂളി​ൻെറ മികവുകള്‍, പശ്ചാത്തല സൗകര്യം, സ്‌കൂളും പരിസരവും കോര്‍ത്തിണക്കിയുള്ള പ്രത്യേക ഇന്‍ട്രോ വിഡിയോ, വിദ്യാർഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവയും സ്‌കൂള്‍ എസ്.ഐ.ടി.സിമാരുടെ നേതൃത്വത്തില്‍ തയാറായി കഴിഞ്ഞു. അഞ്ഞൂറിലധികം കുട്ടികളാണ് ഈ അധ്യയന വര്‍ഷം സ്​കൂളിൽ പ്രവേശനം നേടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story