Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഡിവൈ.എസ്​.പി ഒാഫിസ്​...

ഡിവൈ.എസ്​.പി ഒാഫിസ്​ പരിസരത്ത്​ അർധരാത്രി ഒറ്റയാ​െൻറ പരാക്രമം

text_fields
bookmark_border
ഡിവൈ.എസ്​.പി ഒാഫിസ്​ പരിസരത്ത്​ അർധരാത്രി ഒറ്റയാ​ൻെറ പരാക്രമം മൂന്നാർ: അർധരാത്രി എത്തിയ ഒറ്റയാൻ മൂന്നാർ ഡിവൈ.എസ്​.പി ഓഫിസ് പരിസരത്ത് ഭീതി പടർത്തി. ഒന്നരമണിക്കൂർ മുറ്റത്ത് ചെലവഴിച്ചശേഷമാണ് ആന മടങ്ങിയത്. രാത്രി 12ന്​ എത്തിയ ആന കെട്ടിടത്തിലെ കുടിവെള്ള ടാങ്ക് തകർത്ത്​ റോഡിലേക്കെറിഞ്ഞു. പിന്നീട് രണ്ടാമത്തെ ടാങ്കും നശിപ്പിച്ചു. മുറ്റത്തുനിന്ന മാവും ഒടിച്ചു. ഈ സമയമെല്ലാം ഡിവൈ.എസ്.പി സുരേഷും ഡ്രൈവറും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. ഒന്നര മണിക്കൂറോളം ഓഫിസ് പരിസരത്ത് നിലയുറപ്പിച്ച ആന പിന്നീട് മുരുകൻ കോവിലിന് സമീപത്തേക്ക് പോയി. ഒരുമാസമായി ടൗണിലും പരിസരങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. രണ്ടാഴ്ചമുമ്പ് രണ്ടാനകൾ ഡിവൈ.എസ്.പി ഓഫിസിന് താഴെ അന്തർസംസ്ഥാന പാത മണിക്കൂറുകളോളം തടസ്സപ്പെടുത്തിയിരുന്നു. അതിനടുത്ത ദിവസം മുൻ എം.എൽ.എ എസ്. രാജേന്ദ്ര​ൻെറ വീടിനുമുന്നിലെ കാർഷികവിഭവങ്ങൾ ആന ഭക്ഷണമാക്കി. നല്ലതണ്ണി, മൂന്നാർ ടൗൺ, കോളനി, അഞ്ചാംമൈൽ എന്നിവിടങ്ങളിൽ ഇവയുടെ ശല്യം പതിവാണ്​. ഏറ്റവുമൊടുവിൽ ചട്ടമൂന്നാർ ചെക്ക്പോസ്​റ്റിൽ രണ്ടുദിവസം തുടർച്ചയായി എത്തി ആറ് കടകളും ചെക്ക്പോസ്​റ്റും തകർത്തിരുന്നു. ചിത്രം: TDL102 Munnar അർധരാത്രിയിൽ മൂന്നാർ ഡിവൈ.എസ്​.പി ഓഫിസിന് മുന്നിൽ എത്തിയ ഒറ്റയാൻ കുടിവെള്ള ടാങ്ക് മറിച്ചിടുന്നു ​ൈവദ്യുതി മുടങ്ങും ആലക്കോട്​: കെ-ഫോൺ ജോലികൾ നടക്കുന്നതിനാൽ ആലക്കോട് സെക്​ഷൻ പരിധിയിൽപെട്ട ചിലവ്, ഉപ്പുകുളം പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത​ുമുതൽ 12 വരെ വൈദ്യുതി മുടങ്ങും. 11 കെ.വി ലൈനിൽ ടച്ച് വെട്ട് നടക്കുന്നതിനാൽ ആലക്കോട് സെക്​ഷൻ പരിധിയിലെ വെള്ളിയാമറ്റം, പന്നിമറ്റം, മുത്തോട്, പതിക്കമല, ചാവറ പള്ളി പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story