Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2021 5:29 AM IST Updated On
date_range 29 May 2021 5:29 AM ISTജില്ലയില്‍ കോവിഡ് കേസുകൾ കുറയുന്നു
text_fieldsbookmark_border
* വെള്ളിയാഴ്ച 501 പേര്‍ക്കുകൂടി കോവിഡ് * ടി.പി.ആർ - 8.74 ശതമാനം തൊടുപുഴ: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കോവിഡ് വ്യാപനവും കുറയുന്നു. വെള്ളിയാഴ്ച 501 പേര്‍ക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചു. 8.74 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 954 പേർ കോവിഡ്മുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 11 കേസാണ് സ്ഥിരീകരിച്ചത്. വാത്തിക്കുടി പെരിഞ്ചാംകുട്ടി സ്വദേശി (58), വെള്ളത്തൂവൽ സ്വദേശി (40), അറക്കുളം അശോക സ്വദേശിനി (71), മണക്കാട് അരിക്കുഴ സ്വദേശിനി (75), തൊടുപുഴ സ്വദേശി (40), വണ്ണപ്പുറം അമ്പലപ്പടി സ്വദേശികൾ (10, 60, 67), വണ്ണപ്പുറം അമ്പലപ്പടി സ്വദേശിനി (24), ബൈസൺവാലി സ്വദേശി (86), അയ്യപ്പൻകോവിൽ മേരികുളം സ്വദേശി (64) എന്നിവരുടെ രോഗത്തിൻെറ ഉറവിടം കണ്ടെത്തിയിട്ടില്ല. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -29, ആലക്കോട്-8, അറക്കുളം -12, അയ്യപ്പൻകോവിൽ -14, ബൈസൺവാലി -7, ചക്കുപള്ളം -11, ചിന്നക്കനാൽ -15, ദേവികുളം- 13, ഇടവെട്ടി- 5, ഏലപ്പാറ -4, ഇരട്ടയാർ- 4, കാമാക്ഷി- 8, കാഞ്ചിയാർ- 8, കാന്തല്ലൂർ -6, കരിങ്കുന്നം- 9, കട്ടപ്പന- 5, കൊക്കയാർ, കഞ്ഞിക്കുഴി, കരുണാപുരം, കൊന്നത്തടി, രാജാക്കാട്, മാങ്കുളം -ഒന്നുവീതം, കുമാരമംഗലം- 3, കുമളി- 23, മണക്കാട് -4, മറയൂർ- 7, മരിയാപുരം- 3, മൂന്നാർ- 44, മുട്ടം- 8, നെടുങ്കണ്ടം- 7, പള്ളിവാസൽ- 9, പാമ്പാടുംപാറ- 2, പീരുമേട്- 8, പെരുവന്താനം -3, പുറപ്പുഴ- 16, രാജകുമാരി- 5, ശാന്തൻപാറ- 26, സേനാപതി- 8, തൊടുപുഴ -39, ഉടുമ്പൻചോല- 21, ഉടുമ്പന്നൂർ- 3, ഉപ്പുതറ- 11, വണ്ടൻമേട് -11, വണ്ടിപ്പെരിയാർ -25, വണ്ണപ്പുറം -17, വാത്തിക്കുടി -6, വട്ടവട- 2, വാഴത്തോപ്പ് -2, വെള്ളത്തൂവൽ -6, വെള്ളിയാമറ്റം -6.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story