Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാർഡുകൾ ഒന്നടങ്കം...

വാർഡുകൾ ഒന്നടങ്കം നിയന്ത്രിത മേഖല; തോട്ടം തൊഴിലാളികൾ ദുരിതത്തിൽ

text_fields
bookmark_border
മൂന്നാർ: വാർഡുകൾ ഒന്നടങ്കം നിയന്ത്രിത മേഖല (കണ്ടെയ്​ൻമൻെറ്​ സോൺ) ആക്കിയത്​ തോട്ടം തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. ദേവികുളം, മൂന്നാർ പഞ്ചായത്തുകളിലെ ആറ് വാർഡാണ്​ പൂർണമായും അടച്ചത്​. കോവിഡ് ബാധിതർ കുറവുള്ള പ്രദേശങ്ങളും നിയന്ത്രിതമേഖലയായതാണ്​ തൊഴിലാളികൾക്ക്​ തിരിച്ചടിയായത്​. തോട്ടം മേഖലയിൽ തൊഴിലാളികൾ താമസിക്കുന്നതും ജോലിചെയ്യുന്നതും ഡിവിഷൻ അടിസ്ഥാനത്തിലാണ്. ഒരു വാർഡിൽതന്നെ പല ഡിവിഷനുകൾ ഉണ്ട്. ദേവികുളം പഞ്ചായത്തിലെ കെ.എൽ.ഡി ബോർഡിലും ഇതിനോട് ചേർന്ന അരുവിക്കാട് വെസ്​റ്റ്​ ഡിവിഷനിലും രോഗ സ്ഥിരീകരണ നിരക്ക്​ കൂടുതലായതാണ്​ വാർഡ്​ പൂർണമായും അടക്കാൻ കാരണം. എന്നാൽ, അരുവിക്കാട് ഈസ്​റ്റ്​, സൻെറർ ഡിവിഷനുകളും നിയന്ത്രതിത മേഖലയിൽ ഉൾപ്പെട്ടതോടെ 150 ഓളം തൊഴിലാളികൾക്ക് തൊഴിൽ നഷ്​ടമായി. ദേവികുളം പഞ്ചായത്തിലെതന്നെ സൈലൻറ്​ വാലി നമ്പർ 2 ഡിവിഷനും രോഗബാധിതർ കൂടിയതോടെ കണ്ടെയ്​ൻമൻെറ്​ സോണായി. രോഗികളില്ലാത്ത സൈലൻറ്​ വാലി നമ്പർ 2 ഡിവിഷനും ഇതിൽപ്പെട്ടതോടെ ഇവിടെയുള്ള നൂറോളം തൊഴിലാളികൾ തൊഴിലില്ലാതെ ദുരിതത്തിലായി. രോഗികൾ വളരെ കുറവായ കന്നിമല ലോവർ ഡിവിഷനും രോഗികൾ കൂടുതലുള്ള കന്നിമല ടോപ്​ ഡിവിഷ​ൻെറ ഭാഗമായി നിയന്ത്രിത മേഖലയാണ്​. ഇവിടെ മാത്രം 213 പേർക്കാണ് തൊഴിൽ നഷ്​ടപ്പെട്ടത്. മൂന്നാർ, ദേവികുളം, മറയൂർ പഞ്ചായത്തുകളിൽ നിയന്ത്രിത മേഖലകൾ തീരുമാനിച്ചതിലെ പാളിച്ചമൂലം 700ഓളം തൊഴിലാളി കുടുംബങ്ങളുടെ വരുമാനമാണ്​ നിലച്ചത്​. നിയന്ത്രിത മേഖലകൾ പുനഃക്രമീകരിച്ച് മൈക്രോ സോണുകളാക്കി മാറ്റണമെന്ന ആവശ്യം ശക്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story