Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭരണസമിതിയില്‍...

ഭരണസമിതിയില്‍ ചേരിപ്പോര്; നെടുങ്കണ്ടം പഞ്ചായത്തുഭരണം താളംതെറ്റുന്നു

text_fields
bookmark_border
നെടുങ്കണ്ടം: തൊഴുത്തില്‍ക്കുത്തും ചേരിപ്പോരും മൂലം നെടുങ്കണ്ടം പഞ്ചായത്തുഭരണം താളംതെറ്റുന്നു. നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇടത് മുന്നണിക്ക് ഭരണം ലഭിച്ചത്. പത്ത് വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. വനിതസംവരണമായ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള​ തെരഞ്ഞെടുപ്പോടെയാണ്​ ഭിന്നത രൂക്ഷമായത്​. സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ അംഗത്തി​ൻെറ ഭാര്യയാണ് പ്രസിഡൻറ്​. കന്നിയങ്കത്തില്‍ ജയിച്ച ഇവര്‍ക്ക് സ്ഥാനം നല്‍കിയതില്‍ തുടക്കംമുതലേ ചില വനിതഅംഗങ്ങള്‍ക്ക് മുറുമറുപ്പുണ്ടായിരുന്നു. ഭരണപരിചയമുള്ളവരെ ഒഴിവാക്കിയതാണ്​ പ്രധാന കാരണം​. പിന്നീട് പ്രസിഡൻറ്​ ഏകാധിപത്യഭരണം നടത്തു​െന്നന്നും കൂടിയാലോചനകളില്ലെന്നുമായി ആക്ഷേപം. ഇപ്പോള്‍ പ്രശ്​നങ്ങൾ മൂര്‍ഛിച്ചിരിക്കുകയാണ്. ഇതോടെ ഭരണപ്രതിസന്ധിയും രൂക്ഷമായി. ഇത് പഞ്ചായത്തിലെ ചില ജീവനക്കാര്‍ക്കും വിനയായി. ഒരേ പാര്‍ട്ടിയില്‍പെട്ട വനിതകള്‍ തമ്മിലെ ശീതസമരം തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും അസ്വാരസ്യങ്ങൾ ഉടലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story