Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസാമൂഹിക വിരുദ്ധശല്യം;...

സാമൂഹിക വിരുദ്ധശല്യം; പരാതിയുമായി നാട്ടുകാർ

text_fields
bookmark_border
തൊടുപുഴ: കുമ്പംകല്ല്​ മലേപ്പറമ്പ്​ ഭാഗത്ത്​ സാമൂഹിക വിരുദ്ധ ശല്യം വർധിക്കുന്നതായി പ്രദേശവാസികളുടെ പരാതി. കഞ്ചാവ്​ ഉൾപ്പെടെ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്ന യുവാക്കളുടെ ചെറുസംഘങ്ങളാണ്​ ഇവിടെയെത്തി പലപ്പോഴും പ്രശ്​നം സൃഷ്​ടിക്കുന്നത്​. കഴിഞ്ഞ ദിവസം പ്രദേശവാസികളിൽ ഒരാളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. ഇത്​ സംബന്ധിച്ച്​ പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ അന്വേഷണമുണ്ടായില്ലെന്ന്​ പറയുന്നു. സാമൂഹിക വിരുദ്ധശല്യം ഒഴിവാക്കി പ്രദേശത്ത്​ സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. ആശുപത്രിയിലെ അതി​ക്രമം: സി.എസ്​.​െഎ സഭ പ്രതിഷേധിച്ചു തൊടുപുഴ: സി.എസ്.ഐ ഈസ്​റ്റ്​ കേരള മഹായിടവകയുടെ കീഴിൽ 25 വർഷമായി ചേലച്ചുവട്ടിൽ പ്രവർത്തിക്കുന്ന മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇടുക്കി കീരിത്തോട് സ്വദേശികളായ കാഞ്ഞിരന്താനം വീട്ടിൽ സന്തോഷ്, സജി പുത്തൻപുരക്കൽ, സജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തെ സഭ അപലപിച്ചു. മദ്യലഹരിയിലെത്തിയ പ്രതികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആശുപത്രിയിൽ കടന്നതിനെ എതിർത്ത ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റത്തിന്​ മുതിരുകയും ചെയ്​തതായി മഹായിടവക ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ നടന്ന ആക്രമണത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന്​ മഹായിടവക ബിഷപ് വി.എസ്. ഫ്രാൻസിസ് ആവശ്യപ്പെട്ടു. വാർത്തസ​മ്മേളനത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റി സെക്രട്ടറി ഫാ. ബിജു ജോസഫ്, ട്രഷറർ ഫാ. പി.സി മാത്തുക്കുട്ടി, പി.ആർ.ഒ റോബിൻ ഐസക് എന്നിവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story