Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2021 5:28 AM IST Updated On
date_range 26 May 2021 5:28 AM ISTകോവിഡ് കാലത്ത് സൗജന്യമായി കപ്പ നല്കി വൈദികന്
text_fieldsbookmark_border
attn: കോവിഡ് വാർത്താ പാക്കേജിനൊപ്പം നൽകണം നെടുങ്കണ്ടം: ഹൈറേഞ്ചിലെ കുടിയേറ്റ കാലത്തെ കൂട്ടായ്മയുടെയും കരുതലിൻെറയും ഓര്‍മയുമായി കോവിഡ് സമയത്ത് പട്ടിണിയിലായ കുടുംബങ്ങള്‍ക്ക് കപ്പ എത്തിച്ചുനല്‍കി വൈദികന്. നെടുങ്കണ്ടം പഞ്ചായത്ത്് മൂന്നാം വാര്‍ഡില്‍ കോവിഡ് ബാധിതരടക്കം മുഴുവന്‍ കുടുംബങ്ങള്‍ക്കും നാല് കിലോ കപ്പ വീതമാണ് ഫാ. അലക്സാണ്ടര്‍ കുരീക്കാട്ടില്‍ എത്തിച്ചത്. വാര്‍ഡിലെ ജോലി നഷ്ടപ്പെട്ട 200 കുടുംബങ്ങള്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടിയിരുന്നു. ലോക്ഡൗണ്‍ നീട്ടിയതോടെ സ്ഥിതി ദുഷ്കരമായി. കോവിഡ് ബാധിതരായ 28 കുടുംബങ്ങളും വാര്‍ഡിലുണ്ടായിരുന്നു. പട്ടിണി രൂക്ഷമായെന്ന് ചില കുടുംബാംഗങ്ങള്‍ വാര്‍ഡ് അംഗം സുരേഷ് പള്ളിയാടിയെ അറിയിച്ചു. തുടര്‍ന്ന്്് അദ്ദേഹം നെടുങ്കണ്ടം മേഴ്സി ഹോമിൻെറ ചുമതല വഹിക്കുന്ന ഫാ. അലക്സാണ്ടര്‍ കുരീക്കാട്ടിനെ സമീപിച്ചു. ഉടന്‍ വൈദികന് ഇടപെട്ട് മഞ്ഞപ്പെട്ടിയില്നിന്ന് 1000 കിലോ കപ്പ എത്തിക്കുകയായിരുന്നു. അടുത്ത ദിവസം കൂടുതല്‍ കുടുംബങ്ങളില്‍ ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിക്കും. idl ndk ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് നല്കാന് ഫാ. അലക്സാണ്ടര്‍ കുരീക്കാട്ടിൻെറ നേതൃത്വത്തില്‍ കപ്പ പറിെച്ചടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story