Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡിൽ​ തളരരുത്​;...

കോവിഡിൽ​ തളരരുത്​; കരുതൽ തേടിയെത്തും

text_fields
bookmark_border
Atn. P/2 lead തൊടുപുഴ: കോവിഡുകാല ആശങ്കകളിൽ മനസ്സ്​ തളരുന്നവർക്ക്​ പിന്തുണയുമായി ജില്ല മാനസികാരോഗ്യ വിഭാഗം. കോവിഡ്​ ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും മാനസിക സമ്മർദം കുറക്കാൻ കൗൺസലിങ്​ ഉൾപ്പെടെ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി. കുട്ടികൾക്കായും പ്രത്യേക പരിപാടികൾ ആവിഷ്​കരിച്ചു​. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 26 മാനസികാരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്​. വിവിധ ലക്ഷണങ്ങളെത്തുടർന്ന്​ കോവിഡ്​ ബാധിച്ചെന്ന സംശയത്തിൽ ദിവസവും ഇൗ ക്ലിനിക്കുകളുടെ സഹായം തേടുന്നവർ നിരവധിയാണ്​. 90 പേരടങ്ങുന്ന പ്രത്യേക ടാസ്​ക്​ ഫോഴ്​സിനും രൂപം നൽകി​. ഇവർ കോവിഡ്​ ബാധിതരെയും നിരീക്ഷണത്തിലുള്ളവരെയും ഫോണിൽ ബന്ധപ്പെടുകയും പ്രശ്​നങ്ങൾ കണ്ടെത്തുന്നവർക്ക്​ മാനസികാരോഗ്യ വിദഗ്​ധ​ൻെറ സേവനം ലഭ്യമാക്കുകയും ചെയ്യുമെന്ന്​ ജില്ല മാനസികാരോഗ്യ പരിപാടി നോഡൽ ​ഒാഫിസർ ഡോ. അമൽ എബ്രഹാം 'മാധ്യമ'ത്തോട്​ പറഞ്ഞു. ഇവർക്ക്​ ആവശ്യമെങ്കിൽ മരുന്ന്​ കുറിപ്പടി ഒാൺലൈനായി അയച്ചുനൽകും. മാനസിക സമ്മർദം അനുഭവിക്കുന്നവരിൽ നല്ലൊരുഭാഗവും കോവിഡ് ​മുക്തരാണ്​. കോവിഡ്​ മുന്നണിപ്പോരാളികളായ പൊലീസ്​, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക്​ മാനസിക സമ്മർദം കുറക്കാൻ പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്​. ഇതിനകം 12 ക്ലാസ്​ പൂർത്തിയായി. കുടുംബശ്രീയുടെയും സന്നദ്ധ സംഘടനകളുടെയും അംഗങ്ങൾക്ക്​ സമാനരീതിയിൽ പരിശീലന പരിപാടിയും നടത്തുന്നു​. കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ വീടുകളിലെ കുട്ടികൾക്ക്​ മാനസികമായ കരുത്തും പിന്തുണയും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ജില്ലയിൽ ഉടൻ തുടങ്ങും. കുട്ടികളെ ലക്ഷ്യമിട്ട്​ കേരള പൊലീസ്​ ആരംഭിച്ച 'ചിരി' പദ്ധതിയുടെ ഭാഗമാണിത്​. വണ്ണപ്പുറം, കഞ്ഞിക്കുഴി, പെട്ടിമുടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്​ ആദിവാസി മേഖലകൾക്കായി മാനസികാരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്​. box കുട്ടികൾ 'ചിരി'ക്ക​െട്ട സ്​കൂൾ പഠനം മുടങ്ങി വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ കേരള പൊലീസ്​ ആരംഭിച്ച ചിരി ടെലികൗൺസലിങ്​ പദ്ധതിയുടെ പ്രവർത്തനങ്ങളും ജില്ലയിൽ സജീവമാണ്​. ചിരിയുടെ 9497900200 നമ്പറിലേക്ക്​ വിവിധ പ്രശ്​നങ്ങളുമായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിളിക്കുന്നുണ്ട്​. വീട്ടിലെ അന്തരീക്ഷം സൃഷ്​ടിക്കുന്ന മാനസിക സമ്മർദം, കൂട്ടുകാരില്ലാത്ത ജീവിതത്തി​ൻെറ പ്രയാസങ്ങൾ, ഒാൺലൈൻ പഠനത്തിലെ ബുദ്ധിമുട്ടുകൾ എന്നിവയാണ്​ കുട്ടികൾ പ്രധാനമായും നിരത്തുന്നത്​. കുട്ടികൾ മൊബൈലിന്​ അടിമകളാകുന്നതി​നെക്കുറിച്ചും അവർ നേരിടുന്ന മാനസിക പ്രശ്​നങ്ങളുമാണ്​ രക്ഷിതാക്കൾക്ക്​ പറയാനുള്ളത്​. ആവശ്യമുള്ളവർക്ക്​ വിദഗ്​ധോപദേശം ലഭ്യമാക്കും. പദ്ധതി ഭാഗമായി ജില്ലയിൽ ഇതിനകം 50,641 കുട്ടികളെ ഫോണിൽ വിളിക്കുകയും 6196 പേർക്ക്​ കൗൺസലിങ്​ ലഭ്യമാക്കുകയും ചെയ്​തു. സ്​റ്റുഡൻറ്​ പൊലീസ്​ കാഡറ്റുകളും സന്നദ്ധപ്രവർത്തകരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story